19 April Friday

വാർഷികവും യാത്രയയപ്പും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ചത്തിയറ വിഎച്ച്എസ്എസ് വാർഷികവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും തിരുവനന്തപുരം ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ ലിംഗ്വിസ്‌റ്റിക്‌സ്‌ ഡയറക്‌ടർ ഡോ.നടുവട്ടം ഗോപാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
ചത്തിയറ വിഎച്ച്എസ്എസ് 67–--ാം വാർഷികവും അധ്യാപകർക്കുള്ള യാത്രയയപ്പും തിരുവനന്തപുരം ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ ലിംഗ്വിസ്‌റ്റിക്‌സ്‌ ഡയറക്‌ടർ ഡോ.നടുവട്ടം ഗോപാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് എസ് ഹരികുമാർ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരായഎ ജി മഞ്ജുനാഥ്, ജി ഉണ്ണിക്കൃഷ്‌ണൻ, എസ് മിനി, ബി ജയശ്രീ, ക്ലർക്ക് ജി ഉണ്ണിക്കൃഷ്‌ണൻ നായർ എന്നിവർക്ക് പ്രധാനാധ്യാപിക എ കെ ബബിത ഉപഹാരങ്ങൾ നൽകി. മാനേജ്മെന്റ് പ്രതിനിധി കെ എൻ ഗോപാലകൃഷ്‌ണൻ, വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്‌തു. പ്രിൻസിപ്പൾ കെ എൻ അശോക് കുമാർ, എം എസ്  അമ്പിളി, ആനന്ദം ജെ നായർ, കെ എൻ കൃഷ്‌ണകുമാർ, എസ് ജമാൽ, ബി സിന്ധു, ബി ലക്ഷ്‌മി, എസ് ശ്രീരഞ്ജിനി, ആർ ശിവപ്രകാശ്, എസ് സുജിത് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top