16 April Tuesday

സി കെ കരുണാകരനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

സി കെ കരുണാകരൻ അനുസ്‌മരണ സമ്മേളനം 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

 

മുഹമ്മ
പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി കെ കരുണാകരന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയന്റെയും പാർടി മുഹമ്മ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു. അനുസ്‌മരണം. 
സി കെ കരുണാകരന്റെ കളപ്പുരയ്‌ക്കൽ വീട്ടിൽ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്‌പാർച്ചന നടത്തി. സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. കെ പ്രസാദ് അധ്യക്ഷനായി. ജി വേണുഗോപാൽ, അഡ്വ. കെ ആർ ഭഗീരഥൻ, എസ് രാധാകൃഷ്‌ണൻ, ജലജ ചന്ദ്രൻ, സി കെ സുരേന്ദ്രൻ, ജെ ജയലാൽ, കെ ഡി അനിൽകുമാർ, ടി ഷാജി എന്നിവർ സംസാരിച്ചു. കെ സലിമോൻ സ്വാഗതവും കെ കെ ചന്ദ്രബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top