മാന്നാർ
ലൈഫ് പദ്ധതിയിൽ ഭിന്നശേഷി കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമാണം മുടങ്ങി. കരാറുകാരനെതിരെ പരാതി. മാന്നാർ പഞ്ചായത്ത് 13–--ാം വാർഡ് കുട്ടമ്പേരൂർ ആനമുടിയിൽ ഭിന്നശേഷിക്കാരിയായ മഞ്‌ജു പി മോഹന്റെ വീട് നിർമാണമാണ് പാതിവഴിയിൽ മുടങ്ങിയത്. ഇത് സംബന്ധിച്ച് കരാറുകാരനായ ചെട്ടികുളങ്ങര കണ്ണമംഗലം കോയിൽതറയിൽ കെ എൻ രാജേഷ്‌നായർക്കെതിരെ മാന്നാർ പൊലീസിൽ പരാതി നൽകി.
ഭിന്നശേഷിക്കാരിയായ അമ്മയും മകനുമടങ്ങിയ കുടുംബത്തിന് 2023 ജൂണിലാണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചത്. എട്ട് സെന്റ് വസ്‌തുവിൽ രണ്ടുമുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവയടങ്ങിയ വീടിന്റെ നിർമാണത്തിന് പഞ്ചായത്തിന്റെ നാലുലക്ഷം രൂപ ഉൾപ്പെടെ 8.40 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തുകയാണ് കരാറുകാരൻ നൽകിയത്.
പഞ്ചായത്തിൽനിന്ന് ആദ്യഗഡു 40,000 രൂപ ലഭിക്കുകയും തുടർന്ന് കെട്ടിടം പണി തുടങ്ങുകയുംചെയ്‌തു. എന്നാൽ നാല് മാസമായി ഷെയ്ഡ് വാർക്കാൻ തട്ടടിച്ച് ഇട്ടിരിക്കുന്ന നിലയിലാണ്. ഇതിനിടെ നാല് തവണയായി കരാറുകാരൻ നാലുലക്ഷം രൂപ വീട്ടുകാരിൽനിന്ന് കൈപ്പറ്റി. പലയിടങ്ങളിൽനിന്ന് പലിശയ്‌ക്ക് പണം കടം വാങ്ങിയും ആഭരണങ്ങൾ വിറ്റുമാണ് ഈ തുക കരാറുകാരന് നൽകിയത്. കരാറുകാരനെ വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫാണെന്ന് പരാതിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..