06 December Wednesday

മഹിള അസോ. കാല്‍നടജാഥ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

മഹിളാ അസോസിയേഷൻ പെരുങ്ങാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണജാഥ 
യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്‌ടോബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന മഹാറാലിയുടെ വിളംബരമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തെക്കേക്കര കിഴക്ക് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ജാഥ സംസ്ഥാന കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്‌തു. മേഴ്‌സി ജോബ് അധ്യക്ഷയായി. 
മിനി ദേവരാജൻ ജാഥാ ക്യാപ്റ്റനായി. എൻ ഇന്ദിരാദാസ്, സുകുമാരി തങ്കച്ചൻ എന്നിവർ സംസാരിച്ചു. കനാൽ ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ജാഥ കുറത്തികാട് ജങ്ഷനിൽ സമാപിച്ചു. തെക്കേക്കര പടിഞ്ഞാറ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണജാഥ ജില്ലാ കമ്മിറ്റിയംഗം അഡ്വ. എസ് സീമ ഉദ്ഘാടനംചെയ്‌തു. ഇന്ദിര വാസുദേവ് ജാഥാ ക്യാപ്റ്റനായി. ബിജി ഹരികുമാർ, തുളസീഭായി, ബെറ്റ്‌സി ജിനു എന്നിവർ സംസാരിച്ചു.
ഹരിപ്പാട്
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം വീയപുരം വില്ലേജ് സെക്രട്ടറി മഞ്‌ജു രജികുമാറിന്റെ നേതൃത്വത്തിലുള്ള കാൽനടജാഥ കാരിച്ചാൽ അച്ചൻമുക്കിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പി ഓമന ഉദ്ഘാടനംചെയ്‌തു. 
പി ഡി ശ്യാമള അധ്യക്ഷയായി. വീയപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, മണിയമ്മ, സുലേഖ സാദിഖ്, ജഗദമ്മ, കൊച്ചുമോൾ, സ്‌മിത, ഗീതകുമാരി, ശ്യാമള സഹദേവൻ, സുമതി, ശ്യാമള എന്നിവർ നേതൃത്വം നൽകി. വീയപുരം കോയിക്കൽ ജങ്‌ഷനിൽ സമാപനസമ്മേളനം ശാന്ത ബാലൻ ഉദ്ഘാടനംചെയ്‌തു.
കായംകുളം
ജനാധിപത്യ മഹിളാ അസോസിയേഷൻ ഒക്‌ടോബർ അഞ്ചിന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി  ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുങ്ങാല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണജാഥ സംഘടിപ്പിച്ച. മേഖലാ സെക്രട്ടറി രാധിക സന്തോഷ്‌ ക്യാപ്റ്റനായും ഏരിയ വൈസ്‌പ്രസിഡന്റ്‌ മായ രാധാകൃഷ്‌ണൻ മാനേജരുമായ ജാഥ പെരുങ്ങാല വഴുവേലിൽ ജങ്ഷനിൽനിന്നാണ് ആരംഭിച്ചത്. ജാഥ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ ഡി അംബുജാക്ഷി, അഡ്വ. വസന്തകുമാരിയമ്മ, ശ്രീജ, ഗംഗാദേവി, രജനിമോൾ എന്നിവർ സംസാരിച്ചു.
മാന്നാർ
ശ്രീനാരായണഗുരുവിന്റെ സമാധി ദിനാചരണം മാന്നാർ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ ആചരിച്ചു. യൂണിയൻ ഓഫീസിൽ ചേർന്ന പ്രാർഥനായോഗത്തിൽ മഹാസമാധി ദിനാചരണത്തിന് യൂണിയൻ ചെയർമാൻ ഡോ. എം പി വിജയകുമാർ ഭദ്രദീപം തെളിയിച്ചു. ചെന്നിത്തല, തൃപ്പെരുന്തുറ, ഇരമത്തൂർ, ഒരിപ്രം, ചെറുകോൽ, കാരാഴ്‌മ, വലിയകുളങ്ങര, എണ്ണയ്‌ക്കാട് ഗ്രാമം, ഉളുന്തി, പാവുക്കര, മാന്നാർ, ബുധനൂർ, കുട്ടമ്പേരൂർ എന്നിവിടങ്ങളിലും സമാധിദിനം ആചരിച്ചു.
ചെങ്ങന്നൂർ 97–--ാം നമ്പർ ടൗൺ ശാഖ ഗുരുദേവ ക്ഷേത്രത്തിൽ സമാധിദിനം ആചരിച്ചു. അന്നദാന വിതരണം ശാഖാ പ്രസിഡന്റ് കെ ദേവദാസ് ഉദ്‌ഘാടനംചെയ്‌തു. ശാഖാ പ്രസിഡന്റ് കെ ദേവദാസ് അധ്യക്ഷനായി. തൈമറവുംകര ശാഖ സമാധിദിനം ആചരിച്ചു. ശാഖായോഗം പ്രസിഡന്റ് സിജു കാവിലേത്ത് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top