ആലപ്പുഴ
നഗരസഭയിൽ ഹരിതകർമസേനയുടെ പ്രവർത്തനം താറുമാറായെന്ന നിലയിൽ ഒരു മാധ്യമം പ്രചരിപ്പിക്കുന്ന വാര്‍ത്ത ദുഷ്‌ടലാക്കോടെയുള്ളതാണെന്ന് ചെയർപേഴ്‌സൺ കെ കെ ജയമ്മ, വൈസ്‌ചെയർമാൻ പി എസ് എം ഹുസൈന്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത എന്നിവര്‍ പ്രസ്‌താവനയിൽ പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിന് ലോക രാജ്യങ്ങള്‍ക്ക് മാതൃകയായ ആലപ്പുഴ പട്ടണത്തെ അപമാനിക്കുന്നതിന് തുല്യമാണിത്. സേനയുടെ അംഗബലം 139 അയി വര്‍ധിപ്പിച്ചു. കൃത്യമായ ഇടവേളകളില്‍ ഇവര്‍ നഗരത്തിലെ അജൈവ മാലിന്യവും ശേഖരിക്കുന്നു. രണ്ടരവർഷം മുമ്പ് ഈ കൗൺസിൽ അധികാരത്തിൽ വരുമ്പോൾ നഗരത്തിലെ 20 ശതമാനത്തിൽ താഴെ മാത്രം വീടുകളിലും സ്ഥാപനങ്ങളിലും നിന്നായിരുന്നു ഹരിതകർമസേന അജൈവ മാലിന്യം ശേഖരിച്ചിരുന്നതെങ്കിൽ ഇന്നത് 85 ശതമാനത്തിൽ അധികമാണ്.
രണ്ട് ടീം മാത്രമായിരുന്ന നൈറ്റ് സ്‌ക്വാഡ് മൂന്നായി. കൃത്യമായ ടൈംടേബിൾ പ്രകാരം 52 വാര്‍ഡുകളിലും നൈറ്റ് സ്‌ക്വാഡ് പ്രവർത്തനം നടക്കുന്നു. ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് നൈറ്റ് സക്വാഡില്ല എന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. വാര്‍ത്തയില്‍ പരാമര്‍ശിച്ച ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മാലിന്യം, ജില്ലാക്കോടതി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കിയ വെറ്ററിനറി കേന്ദ്രത്തിലെ കെട്ടിട അവശിഷ്‌ടങ്ങളും മുറിച്ചുമാറ്റിയ മരക്കഷണങ്ങളും ഓഫീസിലെ പ്ലാസ്‌റ്റിക് അവശിഷ്‌ടങ്ങളുമാണ്. ഇത് അടിയന്തരമായി നീക്കുന്നതിന് വെറ്ററിനറി ഓഫീസര്‍ക്കും ബോട്ടുജെട്ടി ഓഫീസ് പരിസരത്തെ മാലിന്യം നീക്കുന്നതിന് ജലഗതാഗതവകുപ്പിനും നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സ്വച്ഛ് ഭാരത് നിര്‍ദേശപ്രകാരം ഇന്ത്യന്‍ സ്വച്ഛതാലീഗ് സീസൺ 2.0 സംബന്ധിച്ചും നൽകിയ വാർത്ത സത്യവിരുദ്ധമാണ്. ‘മാലിന്യമുക്ത ഇന്ത്യ’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് ഇത്തവവണ ഇന്ത്യയിലെ മുഴുവന്‍ നഗരസഭകളും മത്സരിക്കുമ്പോൾ നഗരസഭ സ്‌റ്റിയറിങ് കമ്മിറ്റിയും കക്ഷിനേതാക്കളുടെ യോഗവും കൗണ്‍സിലും ചേര്‍ന്നാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. മാര്‍ഗനിര്‍ദേശപ്രകാരം ക്യാമ്പയിന് ചെലവഴിക്കാവുന്ന തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യത്തില്‍ മൂന്ന് ക്യാമ്പയിനുകളിലായി ഏറ്റവും അധികം യുവാക്കളെ അണിനിരത്തിയ നഗരസഭയും ആലപ്പുഴയാണ്. നഗരസഭയുടെ ക്യാമ്പയിന്‍ സ്വച്ഛ് ഭാരത് മിഷന്‍ ട്വീറ്റ് ചെയ്‌തത് പോലും അഭിമാനാര്‍ഹമാണ് –- പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..