04 December Monday

നാടെങ്ങും സമാധിദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ചേർത്തല താലൂക്ക്‌ മഹാസമാധി ദിനാചരണ കമ്മിറ്റിയും എസ്‌എൻഎം ഗവ. എച്ച്‌എസ്‌എസും ചേർന്ന് സംഘടിപ്പിച്ച പൊതുസമ്മേളനം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ 
ശ്രീനാരായണ ഗുരുവിന്റെ 96–-ാമത് മഹാസമാധിദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. വിവിധ യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലായിരുന്നു ആചരണം. മുഴുവൻ ശാഖാ ആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും പുഷ്‌പാർച്ചന, സമൂഹപ്രാർഥന, മൗനജാഥകൾ, അനുസ്‌മരണ സമ്മേളനങ്ങൾ, ഗുരുപ്രഭാഷണങ്ങൾ, അന്നദാനം, പായസവിതരണം, കഞ്ഞിവീഴ്‌ത്തൽ, ദീപക്കാഴ്‌ചകൾ എന്നിവ നടത്തി. മൂന്നുമുതൽ സമൂഹാർച്ചനയ്‌ക്കും മഹാസമാധി പൂജകളോടെയും ചടങ്ങുകൾ സമാപിച്ചു. അമ്പലപ്പുഴ യൂണിയൻ ആസ്ഥാനത്ത് ഗുരുമണ്ഡപത്തിൽ യൂണിയൻ പുഷ്‌പാർച്ചനയും വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹപ്രാർഥനയും നടത്തി.  പ്രസിഡന്റ് പി ഹരിദാസ് പതാക ഉയർത്തി. കിടങ്ങാംപറമ്പ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ ശ്രീനാരായണ ദർശന പഠനകേന്ദ്രം ഡയറക്‌ടർ വിജയലാൽ നെടുങ്കണ്ടം ഗുരുപ്രഭാഷണം നടത്തി. പ്രസിഡന്റ് പി ഹരിദാസ്‌ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, വൈസ്‌പ്രസിഡന്റ് ബി രഘുനാഥ് എന്നിവർ സംസാരിച്ചു. ആര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർഥനാസമിതി ‘ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്‌തി' വിഷയത്തിൽ സി കെ സുധാകരപണിക്കർ പ്രഭാഷണം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top