ആലപ്പുഴ
കുട്ടികളുടെ സർഗവാസന കണ്ടെത്താൻ എൽകെജിമുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നവംബർ 18ന് ആലപ്പുഴ വൈഎംസിഎയിൽ നടത്തുന്ന കിഡ്ഷോയുടെ ലോഗോ, സംസ്ഥാന ബാലാവകാശ കമീഷനംഗം അഡ്വ. ജലജ ചന്ദ്രൻ പ്രകാശിപ്പിച്ചു. ബാഡ്മിന്റൺ സംസ്ഥാന ചാമ്പ്യനായ ശിവാനി ശിവകുമാർ, കഴിഞ്ഞവർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായ അലീറ്റ റോസ് ജോസഫ് എന്നിവർ ലോഗോ ഏറ്റുവാങ്ങി.
കൃഷ്‌ണ ട്രസ്‌റ്റ് സെക്രട്ടറി ആനന്ദ് ബാബു അധ്യക്ഷനായി. പി ശശികുമാർ, വി ജി വിഷ്‌ണു, കെ നാസർ, അഡ്വ. കുര്യൻ ജെയിംസ്, സജി പോൾ, രാജേഷ് രാജഗിരി, പി അനിൽകുമാർ, എസ് വിനോദ്കുമാർ, ഹബീബ് തയ്യിൽ, ശിവകുമാർ ജഗ്ഗു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..