ചേർത്തല
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി സജി നയിക്കുന്ന സമരപ്രചാരണ വാഹനജാഥയ്‌ക്ക് ഞായറാഴ്‌ച ചേർത്തലയിൽ സ്വീകരണം നൽകും. ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളിദ്രോഹ ലേബർകോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 30ന് നടക്കുന്ന രാജ്‌ഭവൻ മാർച്ചിന്റെ സന്ദേശവുമായാണ് ജാഥ.
രാവിലെ ഒമ്പതിന് നഗരസഭാ ഓഫീസിന് സമീപം സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ബി വിനോദ് അധ്യക്ഷനാകും. ജില്ലയിൽ ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലും സ്വീകരണം നൽകും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ബി വിനോദ്, കൺവീനർ എ എസ് സാബു, ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി എം ഷെറീഫ്, ഏരിയ സെക്രട്ടറി രാജേഷ് വിവേകാനന്ദ എന്നിവർ പങ്കെടുത്തു.
ജാഥയ്‌ക്ക് ഞായർ പകൽ 11ന് ആലപ്പുഴ നഗരചത്വരത്തിന് സമീപം സ്വീകരണം നൽകും. നഗരസഭ ചെയർപേഴ്‌സൺ കെ കെ ജയമ്മ അധ്യക്ഷയാകും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ മുഖ്യപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..