28 March Thursday
ആലപ്പുഴ മൊബിലിറ്റി ഹബ്ബ്‌

പരീക്ഷണ പൈലിങ്‌ കഴിഞ്ഞു ഇനി ഭാരപരിശോധന

സ്വന്തം ലേഖകന്‍Updated: Thursday Sep 23, 2021

മൊബിലിറ്റി ഹബ്ബ് നിർമാണത്തിന്റെ ഭാഗമായി ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ പഴയഗ്യാരേജ് പൊളിച്ചുമാറ്റുന്നു

 
ആലപ്പുഴ
മൊബിലിറ്റി ഹബിന്റെ പരീക്ഷണ പൈലിങ്‌ പൂർത്തിയായി. നിർമാണത്തിന്‌ മുന്നോടിയായി മൂന്നു‌ പരീക്ഷണ പൈലുകളാണ്‌ നടത്തിയത്‌. പൈലിങ്‌ പൂർത്തിയായി 28 ദിവസത്തിനുശേഷമാണ്‌ ഭാരപരിശോധന. ആദ്യ പൈൽ പൂർത്തിയായത്‌ ആഗസ്‌ത്‌‌ ഒമ്പതിനാണ്‌. ഒക്‌ടോബർ അവസാനത്തോടെ പരിശോധന പൂർത്തിയാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഇൻകൽ അധികൃതർ അറിയിച്ചു. 
ഇതിനുശേഷം യഥാർഥ പൈലിങ്‌ ആരംഭിക്കും. 357 പൈലുകളാണ്‌ നിർമിക്കുക.
കെഎസ്‌ആർടിസി സ്‌റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. വർക്‌ഷോപ്പായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്‌ ഇപ്പോൾ പൊളിക്കുക‌.  തുടർന്ന്‌ രണ്ടുകെട്ടിടങ്ങൾകൂടി പൊളിക്കും. 
75,000 ചതുരശ്ര അടിയുള്ള 4.07 ഏക്കർ സ്ഥലത്താണ് നിർമാണം. 58,000 ചതുരശ്ര അടി ബസ് ടെർമിനൽ ഏരിയയാണ്. 
താഴത്തെ നിലയിൽ ഒരു കഫ്‌റ്റീരിയ, കാത്തിരുപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, ഇൻഫർമേഷൻ ഡെസ്‌ക്, വിശ്രമ സ്ഥലം, ഒന്നാംനിലയിൽ 37 ബസ് പാർക്കിങ്ങിന് പ്രത്യേക പ്രവേശനം, എക്‌സിറ്റ് വേ, പ്രത്യേക ഡോർമിറ്ററി സൗകര്യം, സ്‌റ്റാർ ഹോട്ടൽ,  റെസ്‌റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിങ്‌ പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപ്ലക്സ്‌ തിയറ്റർ എന്നിവയുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top