08 May Wednesday

ആലപ്പുഴ മഹോത്സവം 
ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
ആലപ്പുഴ 
ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വ രാവിലെ 10ന്‌ മുനിസിപ്പൽ ടൗൺ ഹാളിൽ ‘മതനിരപേക്ഷത വർത്തമാനകാല ഇന്ത്യയിൽ’ സെമിനാർ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്യും. ഡോ. എം എ സിദ്ദിഖ്‌ വിഷയം അവതരിപ്പിക്കും. ബിഷപ്‌ ഡോ. ജെയിംസ്‌ ആനാപറമ്പിൽ അധ്യക്ഷനാകും. അഡ്വ. കെ പ്രകാശ്‌ ബാബു, എം ലിജു, എ മഹേന്ദ്രൻ, സി എസ്‌ ഉണ്ണിത്താൻ എന്നിവർ സംസാരിക്കും. പകൽ രണ്ടിന്‌ ‘മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണകൂടവും’ സെമിനാർ ജി സുധാകരൻ ഉദ്‌ഘാടനംചെയ്യും. പ്രസ്‌ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു വിഷയം അവതരിപ്പിക്കും. കെ വി സുധാകരൻ അധ്യക്ഷനാകും. ഡോ. അരുൺകുമാർ, വി ബി പരമേശ്വരൻ എന്നിവർ ചർച്ച നയിക്കും. 
രാവിലെ 10ന്‌ ആലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ‘തൊഴിലില്ലായ്‌മയും നൂതന സാധ്യതകളും’ സെമിനാർ വി കെ സനോജ്‌ ഉദ്‌ഘാടനംചെയ്യും. ജോയി സെബാസ്‌റ്റ്യൻ വിഷയം അവതരിപ്പിക്കും. അഡ്വ. ആർ രാഹുൽ അധ്യക്ഷനാകും. മനു സി പുളിക്കൽ, സി എ അരുൺകുമാർ, പി ഗാനകുമാർ എന്നിവർ സംസാരിക്കും. 2.30 ന്‌  ‘ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകം’ സിമ്പോസിയത്തിൽ ഡോ. എ ബിജുകുമാർ, അജു കെ നാരായണൻ, ഡോ. ബിച്ചു എക്‌സ്‌ മലയിൽ എന്നിവർ വിഷയം അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ടൗൺഹാളിൽചേരുന്ന സമാപന സമ്മേളനം മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കെജിഒഎ സാംസ്കാരിക വേദി വെനീസിയം ‘അവർ എന്നെ തേടിവന്നപ്പോൾ’ നാടകം അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top