23 April Tuesday
മികവോടെ പൊതുവിദ്യാഭ്യാസം

വെളിച്ചമേകാൻ ശോഭയിൽ സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

തിരുനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‍കൂളിൽ നിർമിച്ച കെട്ടിടം

ആലപ്പുഴ
കൂടുതൽ ഹൈടെക് സ്‌കൂൾ കെട്ടിടങ്ങൾ, ഡിജിറ്റൽ ലാബുകൾ, സ്‌മാർട്ട് ക്ലാസ്‌മുറികൾ... പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളിലെ മാറ്റത്തിന്റെ പട്ടിക ഇനിയുമുണ്ട്‌. അക്ഷരവെളിച്ചമേകി മുന്നേനടക്കാൻ, പുതുതലമുറയെ പ്രാപ്‌തരാക്കാൻ ജില്ലയിലെ സ്‌കൂളുകളിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ്‌ അധികൃതർ.   
എല്ലാ സ്‌കൂളുകളിലും അക്കാദമിക് മാസ്‌റ്റർപ്ലാൻ, വിവിധ ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ക്ലാസുകൾക്കായി നടത്തിയ ഇടപെടൽ തുടങ്ങിയവയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ -രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പാക്കിയവയവണ്‌. ഇവയിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചു. 
 കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കി. വിദ്യാകിരണം പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ചുനൽകി. കോവിഡിനെ അതിജീവിച്ച് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തി. സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലെത്തി. ഡിജിറ്റൽ ലാബുകൾ, ലൈബ്രററികൾ തുടങ്ങിയവയിലൂടെ  പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി. വിദ്യാകിരണം പദ്ധതിയിൽ 100 കുട്ടികൾക്ക് ലാപ്ടോപ് നൽകിയെന്ന്‌ വിദ്യാകിരണം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ പറഞ്ഞു.  
  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൗൺസിലിങ്‌, മോട്ടിവേഷൻ ക്ലാസുകൾ നടത്തി. സ്‌കൂൾ ശൂചീകരണത്തിന് ഫണ്ട് അനുവദിച്ചു. ഹൈജീനിക് ടോയ്‌ലറ്റുകൾ, കിച്ചൻ വിത്ത് ഡൈനിങ്‌ ഹാൾ, ഡിജിറ്റൽ ലൈബ്രററി, ഹൈടെക് ലാബ് തുടങ്ങിയവ സ്ഥാപിച്ചു. ഓൺലൈൻ ഡിജിറ്റൽ ഉപകരണങ്ങളും നൽകി.
ജില്ലയിലെ രണ്ട്‌ സ്‌കൂളുകൾക്ക് മാതൃക പ്രീപ്രൈമറിക്ക് 15 ലക്ഷം നൽകി. എല്ലാ വിദ്യാഭ്യാസ ഉപജില്ലയിലും 10 ലക്ഷം വീതം പ്രീപ്രൈമറി മാതൃക പദ്ധതിക്കും അനുവദിച്ചു. കോവിഡ് പ്രതിരോധ സാമഗ്രികളും നൽകി. അധ്യാപകർക്ക്‌ പരിശീലനം  നൽകി. കൗൺസലിങ്‌ ക്ലാസുകളും കുട്ടികളുടെ സർഗാത്മകത ഉണർത്താനായി ‘കവിയോട് സംവദിക്കാം’ എന്നിവ നടത്തി. ജില്ലയിലെ വിവിധ ഏജൻസികൾ നടത്തിയ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top