18 September Thursday

മഹേശന്റെ സ്വപ്‌നവീട്‌ 
യാഥാർഥ്യമാക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

സിപിഐ എം നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി ആർ നാസർ 
മഹേശന്റെ കുടുംബത്തിന്‌ കൈമാറുന്നു

ചേർത്തല
ഗൃഹനാഥൻ അപകടത്തിൽ മരിച്ചതോടെ പൂർത്തീകരണം പ്രതിസന്ധിയിലായ വീട്‌ സിപിഐ എം നേതൃത്വത്തിൽ നിർമിച്ചു. മണവേലി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന കെ ഡി മഹേശന്റെ വീടാണ്‌ പാർടി മുൻകൈയിൽ പൂർത്തീകരിച്ചത്‌. കഴിഞ്ഞവർഷം മാർച്ച്‌ നാലിന്‌ വീട്‌ നിർമാണത്തിൽ പങ്കാളിയാകുന്നതിനിടെയാണ്‌ മഹേശൻ വീണുമരിച്ചത്‌. ഇതോടെ നിർധനകുടുംബത്തിന്റെ വീട്‌ നിർമാണം അനിശ്‌ചിതാവസ്ഥയിലായി. ഭാര്യയും രണ്ട്‌ മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്‌ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ പാർടി എക്‌സ്‌റേ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 
പാർടി പ്രവർത്തകരുടെയും സുമനസുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ വീടിന്റെ നിർമാണം പൂർത്തിയാക്കി. ജില്ലാ സെക്രട്ടറി ആർ നാസർ വീടിന്റെ താക്കോൽ കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ എം സി ശ്രീകുമാർ അധ്യക്ഷനായി. 
ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്‌, നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ്‌ ചെയർമാൻ ടി എസ്‌ അജയകുമാർ, ബി വിനോദ്‌ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ പി പ്രതാപൻ സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ അനൂപ്‌ ചാക്കോ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top