ആലപ്പുഴ
നഗരത്തിലെ മത്സ്യമാർക്കറ്റുകളിൽ ബുധനാഴ്‌ച ആലപ്പുഴ നഗരസഭ ഹെല്‍ത്ത് സക്വാഡും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് പരിശോധന നടത്തി. ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 343 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വഴിച്ചേരി മാര്‍ക്കറ്റിൽനിന്ന് ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയ 263 കിലോ കേര പിടിച്ചെടുത്ത് നശിപ്പിച്ചു.
വെള്ളക്കിണര്‍ തൈപറമ്പ് അനീസ് മന്‍സിലില്‍ അബ്ദുള്‍ അസീസിന്റെ തട്ടില്‍നിന്ന് 228 കിലോഗ്രാമും, കാവുങ്കല്‍ സമീനഷഹീദ് മന്‍സിലില്‍ ഇ കാസിം എന്നയാളുടെ പക്കല്‍നിന്ന് 35 കിലോഗ്രാമും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് പിടിച്ചെടുത്തത്.
ജില്ലാക്കോടതി പാലത്തിന് കിഴക്ക് ഗോവണി പാലത്തിനടുത്തുള്ള കറുകയില്‍ വാര്‍ഡില്‍ പുത്തന്‍പുരയില്‍ നവാസിന്റെ മീന്‍തട്ടില്‍നിന്ന് ഉപയോഗശൂന്യമായ 50 കിലോ ചൂര, 20 കിലോ അയല, 10 കിലോ ചെമ്മീന്‍ എന്നിവയും പിടിച്ചെടുത്തു.
ഹെല്‍ത്ത് ഓഫീസര്‍ ഹര്‍ഷിദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ എസ് ദീപു, നഗരസഭാ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി അനില്‍കുമാര്‍, ഗോപകുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി എ ഷംസുദ്ദീന്‍, ജെ അനിക്കുട്ടന്‍, ആര്‍ റിനോഷ്, ടെന്‍ഷി സെബാസ്റ്റ്യന്‍, ഐ അനീഷ്, എസ് ഗിരീഷ്, ബി ഷാലിമ, ലെനിന്‍ഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..