ആലപ്പുഴ
കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു. മുഹമ്മ ചീരപ്പൻചിറയിൽ നടന്ന ഇ എം എസ് -–- എ കെ ജി വാരാചരണത്തിന്റെ ഭാഗമായി നടന്ന എ കെ ജി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ജനക്ഷേമ, വികസന പദ്ധതികൾക്കുള്ള അംഗീകാരമായിരുന്നു ഭരണത്തുടർച്ച. ഇത് മനസിലാക്കിയാണ് സഭ നടത്താനാകാത്തവിധം യുഡിഎഫ് നിയമസഭയിൽ അക്രമം നടത്തിയത്. ഇതുതന്നെയാണ് കേന്ദ്രവിഹിതവും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ച കേന്ദ്ര ബിജെപി സർക്കാരും ലക്ഷ്യംവച്ചത്. എന്നാൽ സർക്കാരിന്റെയും സിപിഐ എമ്മിന്റെയും മുന്നിൽ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങൾ മാത്രമാണുള്ളത്. സാധാരണക്കാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുകയാണ് സർക്കാരും സിപിഐ എമ്മും ലക്ഷ്യമിടുന്നതെന്നും ഇതിനുള്ള അടിത്തറയാണ് എ കെ ജിയും ഇ എം എസും അടക്കമുള്ളവർ നമുക്ക് ഒരുക്കിത്തന്നതെന്നും ബിജു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..