അമ്പലപ്പുഴ
ക്ലാസ്‌മുറിയിലെ പഠനത്തോടൊപ്പം ഇനി കുട്ടികൾക്ക് കാലാവസ്ഥാവ്യതിയാനവും തിരിച്ചറിയാനാകും. അമ്പലപ്പുഴ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തുടങ്ങി. വിദ്യാർഥികളിൽ ഭൗമസാക്ഷരത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനംചെയ്തു. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് പുറമെ, കാലാവസ്ഥാവ്യതിയാനം സ്വയം അളന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെ അറിയിക്കാനും സൗകര്യമുണ്ട്.
പിടിഎ പ്രസിഡന്റ് ആർ ജയരാജ് അധ്യക്ഷനായി. പിബിസി ജി സുമംഗലി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജ രതീഷ്, പഞ്ചായത്തംഗം സുഷമ രാജീവ്, സ്കൂൾ എച്ച്എം വി ഫാൻസി, പ്രിൻസിപ്പൽ എസ് ഉദയകുമാർ, വിഎച്ച്എസ്‌സി പ്രിൻസിപ്പൽ ശ്രീജമോൾ, കെ ജി പ്രകാശ്, സതീഷ് കൃഷ്ണ, കെ രാജു, സി ആർ രജീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..