25 April Thursday

കാലം സാക്ഷി , സ്‌കൂൾ സാക്ഷി !

ജോബിൻസ് ഐസക്Updated: Tuesday Feb 23, 2021

ചന്തിരൂർ ജിഎച്ച്എസ്എസ് സ്കൂളിന്റെ പുതിയ കെട്ടിടം

ആലപ്പുഴ> യുഡിഎഫ്‌ സർക്കാർ അടച്ചൂപൂട്ടാനൊരുങ്ങിയ സ്‌കൂളുകളടക്കം ഹൈടെക്കാക്കി എൽഡിഎഫിന്റെ ചെക്ക്‌മേറ്റ്‌. ഇവയുടെ ദൃശ്യങ്ങളാണ്‌ സോഷ്യൽമീഡിയിൽ ഇപ്പോൾ ഹിറ്റടിക്കുന്നതും. 
 
യുഡിഎഫ്‌ കാലത്തെ സ്‌കൂൾ ചിത്രങ്ങൾ ദൃശ്യം ഒന്നും എൽഡിഎഫ്‌ കാലത്തെ ചിത്രം ദൃശ്യം 2 എന്നുമാണ്‌ അടിക്കുറിപ്പുകൾ.  
അപര്യാപ്‌തതയിൽ വീർപ്പുമുട്ടിയ അരൂർ ചന്തിരൂർ ജിഎച്ച്‌എസ്‌ എച്ച്‌എസിലെ പുതിയകെട്ടിടം ഉദ്‌ഘാടനത്തിനാരുങ്ങിയ ചിത്രവും സ്‌കൂളിന്റെ പഴയ ചിത്രവും ചേർത്ത്‌ വെച്ചാണ്‌   ആഘോഷം.  
 
പുറമെ കിഫ്‌ബി അഞ്ചുകോടി അനുവദിച്ച  ജിജിഎച്ച്എസ്എസ് ചേർത്തലയിൽ മന്ത്രി പി തിലോത്തമന്റെ  ആസ്തി വികസന ഫണ്ട് ഒരു കോടിയുമുണ്ട്‌‌. ഒരു ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞു. 
 
അടുത്തതിന്റെ പണി പുരോഗമിക്കുന്നു. അമ്പലപ്പുഴ ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലും  കലവൂർ ജിഎച്ച്എസ്എസിലും  കിടങ്ങറ ജിഎച്ച്എസ്എസിലും- കായംകുളം ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലും പുതിയ കെട്ടിടങ്ങൾ- തുറന്നു. ഹരിപ്പാട്‌ ജിജിഎച്ച്എസ്എസിൽ  അഞ്ചുകോടി കിഫ്ബി ഫണ്ടിനു പുറമേ എംഎൽഎ ഫണ്ട് 20 ലക്ഷം. 
ഒരു ബ്ലോക്കിന്റെ പണി പൂർത്തിയായി. കായംകുളത്തത്‌ ഹയർസെക്കൻഡറി ബ്ലോക്ക്‌പൂർത്തീകരണ ഘട്ടത്തിലാണ്‌. 
മാവേലിക്കര- ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലും മുളക്കുഴ -  ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും  അന്തിമ ഘട്ടത്തിലാണ്‌.  
 
   165 കോടിയുടെ പകിട്ട്‌
അഞ്ചു കോടി വീതം ഒമ്പത്‌ മണ്ഡലങ്ങളിലും നൽകിയതുൾപ്പെടെ 165 കോടിയുടെ വികസനമാണ്‌ ജില്ലയിൽ‌. 
 മൂന്ന്‌ കോടി വീതം 16 സ്‌കൂളിലും ഒരു കോടി വീതം 50 സ്‌കൂളിലും അനുവദിച്ചു.
 
 മൂന്ന്‌ കോടി അനുവദിച്ച 16 സ്കൂളിൽ-   അഞ്ചിടത്ത്‌ പുതിയ കെട്ടിടം - ഉദ്ഘാടനം ചെയ്തു. ബാക്കി നിർമാണത്തിൽ. ഒരു കോടി പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ ലഭിചചത്‌ 50 സ്കൂളുകൾക്ക്‌.
 
 20 സ്കൂളിൽ  കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു.  19 സ്കൂളുകളിൽ - നിർമാണം ഉടൻ തുടങ്ങും.  നബാർഡും രണ്ട്‌ സ്‌കൂളുകൾക്ക്‌ രണ്ട്‌ കോടി അനുവദിച്ചിട്ടുണ്ട്‌.
  
ചന്തത്തോടെ ചന്ദിരൂർ സ്‌കൂൾ
നൂറു വയസ്‌ പിന്നിട്ട ചന്തിരൂർ ജിഎച്ച്എസ്എച്ച്എസിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയ്‌ക്ക്‌ കീഴിലായിരുന്നു   അധ്യയനം.തറ ഇളകി.
 
 ക്ലാസ്സ് മുറികൾ വളരെ കുറവായിരുന്നു. ഇപ്പോൾ 10 ഹൈടെക്   ക്ലാസ്സുമുറികളും, രണ്ട്‌ സ്റ്റാഫ് റൂമും, നാല്‌ ടോയ്‌ലറ്റ് ബ്ലോക്കും പൂർത്തിയായി. 
 
ഗാർഡൻ, പച്ചക്കറി കൃഷിക്കുംസ്ഥലമായി.  എംഎൽഎയായിരുന്ന എ എം ആരിഫിന്റെ  സമ്മർദഫലമായാണ്‌   അഞ്ചു കോടി അനുവദിച്ചത്.  എംഎൽഎ ഫണ്ട്‌ ഒരുകോടിയും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top