28 March Thursday

മത്സ്യബന്ധനയാനങ്ങൾക്ക്‌ 
എൽപിജി കിറ്റുവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

പരമ്പരാഗത മത്സ്യബന്ധനയാനങ്ങളിൽ ഘടിപ്പിക്കാനുള്ള എല്‍പിജി കിറ്റുകളുടെ വിതരണം ഓമനപ്പുഴ കടപ്പുറത്ത്‌ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം
പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്കുള്ള എൽപിജി കിറ്റുവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഓമനപ്പുഴ കടപ്പുറത്ത് മന്ത്രി സജി ചെറിയാൻ നടത്തി. ഏപ്രിൽ, മെയ് മാസങ്ങളിൽ തീരപ്രദേശങ്ങളിൽ അദാലത്ത്‌ മാതൃകയിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന 50ൽപ്പരം വിപുലയോഗം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിക്കും. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പ്രശ്‌നങ്ങൾ നിശ്ചിതദിവസത്തിനുള്ളിൽ പ്രത്യേക പോർട്ടൽവഴി അറിയിക്കാം –- മന്ത്രി പറഞ്ഞു. 
ചടങ്ങിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്‌ടർ അദീല അബ്‌ദുള്ള, പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാജി, പഞ്ചായത്തംഗം പി ജെ ഇമ്മാനുവൽ, ഐഒസി ചീഫ് ജനറൽ മാനേജർ ആർ രാജേന്ദ്രൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ രമേശ് ശശിധരൻ, മത്സ്യഫെഡ് ഡയറക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട്, വിനോദ്കുമാർ, ബിനു പൊന്നൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top