26 April Friday
ഇന്ന് കര്‍ശന നിയന്ത്രണം

2000 കടന്ന്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 ആലപ്പുഴ

ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം 2000 കടന്നു. ശനിയാഴ്‌ച 2168 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 2087 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 44 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്‌ ബാധിച്ചു. 37 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 567 പേർ രോഗമുക്തരായി. 9868 പേർ ചികിത്സയിലുണ്ട്‌.

അനുമതി അവശ്യസേവനങ്ങള്‍ക്ക്‌ മാത്രം

ആലപ്പുഴ
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്‌ചയും ജനുവരി 30നും ജില്ലയിൽ നിയന്ത്രണങ്ങളും അതോടാെപ്പം ഇളവുകളും ഏർപ്പെടുത്തിയതായി കലക്‌ടർ എ അലക്‌സാണ്ടർ അറിയിച്ചു. 
സംസ്ഥാന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്‌ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി. 
നിയന്ത്രണങ്ങൾ, 
ഇളവുകൾ 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിക്കുന്ന കേന്ദ്ര–-സംസ്ഥാന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡുമായി യാത്രചെയ്യാം.
24 മണിക്കൂറും പ്രവർത്തിക്കേണ്ടതും അടിയന്തര, അവശ്യ സർവീസിൽ ഉൾപ്പെട്ടതുമായ കമ്പനികൾ, വ്യവസായങ്ങൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ
ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ജീവനക്കാർ 
പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനായി പോകുന്നവർ ആശുപത്രിയുടെയോ വാക്‌സിനേഷന്റെയോ രേഖകൾ കരുതണം.
ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ അനുവദിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്കും സാധനസാമഗ്രികളുമായി പോകുന്ന പൊതുവാഹനങ്ങൾക്കും സഞ്ചരിക്കാം. യാത്രക്കാർ യാത്രാരേഖകൾ കരുതണം.
പലചരക്ക്, പഴം, പച്ചക്കറികൾ, ആഹാര സാധനങ്ങൾ, പാൽ, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകൾ, കള്ളുഷാപ്പുകൾ എന്നിവയ്‌ക്ക്‌ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം.
റസ്‌റ്റോറന്റുകളിലും ബേക്കറികളിലും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പാഴ്‌സൽ വിതരണവും ഹോം ഡെലിവറിയും.
വിവാഹ–-മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർ.
ഇ–-കൊമേഴ്‌സ്, കൊറിയർ സർവീസുകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ.
ടൂറിസം മേഖലയിൽ ഞായറാഴ്‌ചകളിൽ മുൻകൂട്ടി ബുക്ക് ചെയ്‌തവർക്ക് സാധുവായ സ്‌റ്റേ വൗച്ചറുകൾ സഹിതം ടാക്‌സികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനും ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നതിനും അനുമതി.
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർ, പരീക്ഷാ നടത്തിപ്പുകാർ 
ടോൾ ബൂത്തുകൾ, പ്രിന്റ്, ഇലക്‌ട്രോണിക്, വിഷ്വൽ, സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ, വാഹന റിപ്പയറിങ്‌ വർക്ക്ഷോപ്പുകൾ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top