മാന്നാർ 
ചെന്നിത്തല പഞ്ചായത്തിൽ സിഡിഎസ് തെരഞ്ഞെടുപ്പിൽ ബിജെപി പഞ്ചായത്തംഗത്തിന്റെ അനധികൃത ഇടപെടൽ. 
13–--ാം വാർഡംഗം ജി ജയദേവനാണ് ബിജെപി സ്ഥാനാർഥിക്കായി വോട്ട് ചോദിക്കുകയും നിരസിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ഇതിനെതിരെ പരാതി നൽകുമെന്ന്  സിപിഐ എം
ചെന്നിത്തല ലോക്കൽ സെക്രട്ടറി ആർ സഞ്‌ജീവ് പറഞ്ഞു.  ബിജെപി പ്രതിനിധിക്കായി വോട്ടഭ്യർഥന നടത്തുകയും മറ്റുള്ളവരോട് മത്സരിക്കരുതെന്ന് പറഞ്ഞെന്നുമാണ് വിവരം. മത്സരിക്കാൻ തയ്യാറായ അംഗത്തെ ഭീഷണിപ്പെടുത്തി. ഇതിന് പിന്തുണയുമായി കോൺഗ്രസ് ജനപ്രതിനിധികളുമുണ്ട്.  
സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ചെന്നിത്തല ലോക്കൽ കമ്മിറ്റി അറിയിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..