25 April Thursday

തൊഴിലിടങ്ങളിൽ സമരകാഹളം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

എച്ച് സലാമിനെ പൊന്നാംവെളിയിൽ സ്വീകരിക്കുന്നു

അരൂർ/ഹരിപ്പാട്
സിഐടിയു മേഖലാ പ്രചാരണ ജാഥകൾക്ക് ജില്ലയിൽ വൻ സ്വീകരണം. വടക്ക്, തെക്ക് ജാഥകൾക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. നാടൊന്നാകെയെത്തി കേന്ദ്രസർക്കാരിനെതിരെ അണിനിരന്നു. 
ലേബർ കോഡുകൾ റദ്ദാക്കുക, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക, വൈദ്യുത ഭേദഗതി ബില്ല് പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണാർഥമാണ് ജാഥകൾ.
ജില്ലാ പ്രസിഡന്റ് എച്ച് സലാം നയിക്കുന്ന വടക്കൻ ജാഥയ്‌ക്ക്‌ വെള്ളിയാഴ്‌ച രാവിലെ വയലാർ കവലയിലായിരുന്നു ആദ്യ സ്വീകരണം. പൊന്നാംവെളി, കുത്തിയതോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചേർത്തല ഏരിയയിൽ പ്രവേശിച്ചു. 
  വി എസ് മണി, എൻ ആർ ബാബുരാജ്, സി വി ജോയി, സുരേശ്വരി ഘോഷ്, പി പി പവനൻ, സി ശാംജി, ഗീതാഭായി എന്നിവർ ജാഥാംഗങ്ങളാണ്. അഡ്വ. കെ പ്രസാദാണ് മാനേജർ.
ജില്ലാ സെക്രട്ടറി പി ഗാനകുമാർ നയിക്കുന്ന തെക്കൻ ജാഥാപര്യടനം കരുവാറ്റയിൽനിന്ന് ആരംഭിച്ചു. ത‌ൃക്കുന്നപ്പുഴ, കാർത്തികപ്പളളി, കനകക്കുന്ന്, കരീലക്കുളങ്ങര, ദേവികുളങ്ങര, കായംകുളം ടൗൺ എന്നിവയായിരുന്നു ഒന്നാംദിവസത്തെ പര്യടന കേന്ദ്രങ്ങൾ. ജി രാജമ്മ, ടി കെ ദേവകുമാർ, ബി അബിൻ ഷാ, എം സുരേന്ദ്രൻ, എൻ ഹരിദാസൻ നായർ, കൃഷ്ണലത എന്നിവരാണ് ജാഥാംഗങ്ങൾ. എം തങ്കച്ചൻ, സി രത്നകുമാർ, വി രാജു  എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.കരീലകുളങ്ങര ജംഗ്ഷനിൽ നടന്ന യോഗത്തിൽ കെ സോമൻ അദ്ധ്യക്ഷനായി. 
ഇ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.ദേവികുളങ്ങരയിൽ  ടി യേശുദാസ് അദ്ധ്യക്ഷനായി.എം ദേവദാസ് സ്വാഗതം പറഞ്ഞു. കായംകുളം സസ്യ മാർക്കറ്റിൽ സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എസ് സുജാത ഉദ്ഘാടനം ചെയ്തു. 
അഡ്വ എൻ ശിവദാസൻ അദ്ധ്യക്ഷനായി.ജി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. സമാപന യോഗത്തിൽ മറ്റ് ട്രേഡ് യൂണിയനുകളിൽ നിന്നും രാജിവെച്ച് സി ഐ ടി യു വിൽ ചേർന്ന തൊഴിലാളികൾക്ക് സ്വീകരണവും നൽകി.
ജാഥ 
പര്യടനം ഇന്ന്
ശനിയാഴ്‌ച വടക്കൻ ജാഥ രാവിലെ 9.30ന് തണ്ണീർമുക്കത്തുനിന്ന് തുടങ്ങും. മുഹമ്മ, കഞ്ഞിക്കുഴി, കണിച്ചുകുളങ്ങര, കലവൂർ, മണ്ണഞ്ചേരി, കോമളപുരം, മാമ്മൂട് ജങ്ഷൻ, ബാപ്പുവൈദ്യർ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്  കൊത്തുവാൽചാവടി പാലത്തിൽ സമാപിക്കും. 
തെക്കൻ ജാഥ രാവിലെ ഒമ്പതിന് പടനിലത്തുനിന്ന് തുടങ്ങും. ചാരുംമൂട്, ഭരണിക്കാവ്, കുറത്തിക്കാട്, മാവേലിക്കര കെഎസ്ആർടിസി, മാങ്കാകുഴി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചെങ്ങന്നൂരിൽ സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top