29 March Friday
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേത‌ൃത്വത്തിൽ

28 കുടുംബം കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിലേക്ക്

സ്വന്തം ലേഖകൻUpdated: Saturday Jan 23, 2021

കോൺഗ്രസ് വിട്ടുവന്നവരെ എ മഹേന്ദ്രൻ സ്വീകരിക്കുന്നു

 
 
മാന്നാർ
പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുനിൽ ശ്രദ്ധേയത്തിന്റെ നേത‌ൃത്വത്തിൽ 28 കോൺഗ്രസ് കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌. 
 13–-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസ്‌ മണ്ഡലം വൈസ്‌പ്രസിഡന്റ്  റെജി വർഗീസ്, 11–-ാം വാർഡ് പ്രസിഡന്റ് ഉണ്ണിക‌ൃഷ്‌ണ കാരണവർ, വാർഡ് സെക്രട്ടറി വിശ്വലാൽ, നാരായണൻനായർ, ബാലൻ കുംഭംപുഴയത്ത്, രഘു രതീഷ്‌വില്ല, രമേശൻ കടുത്താനേത്ത്, വിലാസിനി കുംഭംപുഴയത്ത്, ഡി ജേക്കബ്, രവീന്ദ്രൻനായർ, ജോസഫ് ചെറിയാൻ, മഹിളാ കോൺഗ്രസ്‌ സെക്രട്ടറി ശാലു, സിന്ധു രാകേഷ് ഭവനം, മണിയമ്മ, ഇന്ദിര മിഥുൻ സദനം, ലത കുന്നുംപുറ, ശോഭ രഞ്‌ജുഭവനം, രാധ കുംഭപ്പുഴ, വത്സല മങ്ങാട്ട്, സതീഷർ ചൗക്കയിൽ, ബാബു പുളിക്കൽ, സുരേഷ് കുന്നുംപുറത്ത്, മഞ്‌ജു ചൗക്കയിൽ, ഗീത കോട്ടയത്ത്, സരസമ്മ, വിജയലക്ഷ്‌മി കോട്ടയത്ത്, ഉഷ കോട്ടയത്ത്, സുരേഷ്‌കുമാർ , ഗീതാകുമാരി,  സുധ (തോപ്പിൽ കണ്ടത്തിൽ) എന്നിവരാണ് കോൺഗ്രസ് വിട്ടത്. 
  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഇവരെ സ്വീകരിച്ചു. ഏരിയ സെക്രട്ടറി പ്രാെഫ. പി ഡി ശശിധരൻ, ജില്ലാ കമ്മിറ്റിയംഗം പുഷ്‌പലത മധു, പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി സുകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top