18 December Thursday

ടൂറിസം– വാണിജ്യ മേഖലയ്‌ക്ക്‌ കരുത്താകും: ആരിഫ്‌ എംപി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
ആലപ്പുഴ 
സംസ്ഥാനത്തിന്‌ രണ്ടാമതായി അനുവദിച്ച വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ടൂറിസം– -വാണിജ്യ മേഖലയിൽ കരുത്താകുമെന്ന്‌ എ എം ആരിഫ്‌ എംപി. സംസ്ഥാനത്തിന്‌ രണ്ടാമത്‌ വന്ദേഭാരത്‌ കൂടി ലഭിക്കുമെന്ന്‌ അറിയിപ്പ്‌ ലഭിച്ച ജൂലൈ മുതൽ ആലപ്പുഴ വഴി റൂട്ട്‌ നൽകണമെന്ന ആവശ്യവുമായി റെയിൽവേ ബോർഡ്‌ ചെയർമാനും ജനറൽ മാനേജർ അടക്കമുള്ളവർക്കും കത്ത്‌ നൽകുകയും നേരിൽ ആവശ്യമുന്നയിക്കുകയും ചെയ്‌തിരുന്നു. നിരന്തരം നടത്തിയ ഇടപെടലുകളാണ്‌ ഫലം കണ്ടത്‌. കാസർകോടുനിന്ന്‌ രാവിലെ പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴയിൽ മറ്റു വണ്ടികൾക്ക്‌ വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോകും. എന്നാൽ വൈകിട്ട്‌ തിരിച്ചെത്തുന്ന വന്ദേഭാരത്‌ മറ്റ്‌ വണ്ടികൾക്ക്‌ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്‌. ഇതുസംബന്ധിച്ച്‌ പരാതികളുണ്ടായാൽ റെയിൽവേയുമായി ബന്ധപ്പെട്ട്‌ പരിഹരിക്കും. ആലപ്പുഴ അടക്കം ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളുടെ വികസനത്തിനും കൂടുതൽ ട്രെയിനുകൾക്ക്‌ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവുമായി അടുത്തദിവസം റെയിൽവേ ബോർഡ്‌ ചെയർമാനെ നേരിൽ കാണും. ടൂറിസത്തിന്‌ നിർണായക സ്ഥാനമുള്ള ആലപ്പുഴ സ്‌റ്റേഷന്റെ വികസനത്തിനായി 8.50 കോടി രൂപയൂടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. 40 ലക്ഷം രൂപ ചെലവിൽ സ്‌റ്റേഷനിലേക്കുള്ള റോഡ്‌ നിർമാണം പൂർത്തിയായി കഴിഞ്ഞു. അമ്പലപ്പുഴ–- എറണാകുളം പാത ഇരട്ടിപ്പിക്കലിന്‌ 2661 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. തൂറവൂർ– --എറണാകുളം റൂട്ടിൽ സ്ഥലമേറ്റെടുക്കൽ അതിവേഗം മുന്നോട്ട്‌ പോകുന്നു. പാത ഇരട്ടിക്കുന്നതോടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുമെന്നും എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top