08 December Friday

വധശ്രമം: ഒളിവിലിരുന്ന പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
ചാരുംമൂട്
കടംവാങ്ങിയ പണംതിരികെ തരാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന പ്രതികൾ പിടിയിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കതിൽ റഫീക്കിനെ (39) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്‌ ആദിക്കാട്ടുകുളങ്ങര കണ്ടിരേത്ത് നൈനാർ മൻസിലിൽ ആഷിഖ് (48), ചാന്നാരയ്യത്ത് വീട്ടിൽ ഷാനു (34) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. 2023 ആഗ്‌സ്‌ത്‌ 27ന് രാത്രി 8.30നാണ് സംഭവം. പ്രതികൾ റഫീക്കിന്റെ നെഞ്ചിൽ
കത്തികൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഒന്നാം പ്രതിയായ ആഷിക്കിൽനിന്നും 20000 രൂപ റഫീക്ക് കടംവാങ്ങിയിരുന്നു. ഇതുതിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ആഷിഖ് റഫീഖിനെ നിരന്തരം ഭീഷണിപ്പെടുത്തി. സംഭവദിവസം രണ്ടാംപ്രതി ഷാനു ആഷിക്കിന്റെ നിർദ്ദേശപ്രകാരം പണത്തിന്റെ കാര്യം പറഞ്ഞുതീർക്കാം എന്ന വ്യജേന റഫീക്കിനെ ആഷിഖിന്റെ 
വീടിനു സമീപത്ത്‌ വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾ റഫീഖിനെ ക്രൂരമായി മർദ്ദിച്ച ശേഷം ആഷിഖ് കുത്തിവീഴ്‌ത്തി. കാറിൽ രക്ഷപ്പെട്ട പ്രതികൾ തെന്മല, തെങ്കാശി, വിഴിഞ്ഞം, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, രാജപാളയം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. തെന്മലയിൽനിന്നുമാണ്‌ നൂറനാട് പൊലീസ് ഇവരെ പിടികൂടിയത്‌.
  രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ് ചെയ്‌തു. നൂറനാട് എസ്‌എച്ച്‌ഒ പി ശ്രീജിത്ത്, എസ്ഐ നിതീഷ്, എഎസ്ഐ രാജേന്ദ്രൻ സിപിഒമാരായ സിനു വർഗീസ് ,സന്തോഷ് മാത്യു, കലേഷ്, പ്രവീൺ, അനി, മനു, വിഷ്ണു എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top