കായംകുളം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28–--ാം ഓണത്തിന്റെ ഭാഗമായി വിവിധ കരകളിൽ കെട്ടുത്സവ നന്ദികേശൻമാർ ഒരുങ്ങുന്നു. കൃഷ്‌ണപുരം കാപ്പിൽകര കെട്ടുത്സവ സമിതിയുടെ നേതൃത്വത്തിൽ ആദ്യമായി സ്വന്തമായി ഓച്ചിറ പരബ്രഹ്മ സന്നിധിയിലേക്ക് നന്ദികേശൻമാരെ നിർമിച്ച് 25 വർഷം പൂർത്തിയാകുകയാണ്. 22ന് രാത്രി ഏഴിന് നാടകം, 23ന് രാത്രി ഏഴിന് കുത്തിയോട്ട ചുവടും പാട്ടും, 24ന് രാത്രി ഏഴിന് നാടൻപാട്ട്, 25ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനവും പ്രതിഭകൾക്ക് അനുമോദനവും.
രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. 26ന് രാവിലെ എട്ടിന് ശിങ്കാരിമേളം, എഴുന്നള്ളത്ത്. കൃഷ്‌ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതിയുടെ ഓച്ചിറ 28–-ാം ഓണം ഉത്സവത്തിന് തുടക്കമായി. 15 അടി ഉയരമുള്ള നന്ദികേശന്റെ ശിരസ് തയ്യാറായി. 25ന് രാത്രി ഏഴിന് നാടൻപാട്ട്, ഒമ്പതുമുതൽ ശിങ്കാരിമേളവും ആകാശവിസ്‌മയവും. 27ന് രാത്രി ഏഴുമുതൽ ഓച്ചിറ പരബ്രമക്ഷേത്രസന്നിധിയിൽ കുത്തിയോട്ട ചുവടും പാട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..