മാവേലിക്കര
അവിഭക്ത കമ്യൂണിസ്‌റ്റ് പാർടിയുടെ മാവേലിക്കര താലൂക്ക് സെക്രട്ടറി, സിപിഐ എം കായംകുളം ഡിവിഷൻ കമ്മിറ്റിയംഗം, മാവേലിക്കര താലൂക്ക് കമ്മിറ്റിയംഗം, ജില്ലാ എക്സിക്യൂട്ടീവംഗം, തെക്കേക്കരയിലെ ആദ്യ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന തെക്കേക്കര വാത്തികുളം ചാങ്ങയിൽ പി ഗംഗാധരൻപിള്ളയുടെ 15–-ാം ചരമ വാർഷികം ആചരിച്ചു. തെക്കേക്കരയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്‌ക്ക് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ നേതൃത്വം നൽകി. പാപ്പാടി ജങ്ഷനിൽ നടന്ന അനുസ്‌മരണയോഗം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. വർഗീസ് അധ്യക്ഷനായി. ഡോ. കെ മോഹൻകുമാർ, പ്രൊഫ. ടി എം സുകുമാരബാബു, എസ് മോഹനൻപിള്ള എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..