24 April Wednesday

എഡിജിപിയുടെ വാഹനം ഇടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
ഹരിപ്പാട്  
എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുമ്പോൾ  ദേശീയപാതയിൽ  ഹരിപ്പാട് കെവി ജെട്ടി ജങ്ഷന്‌ വടക്കുവശത്താണ്‌ അപകടം. കിഴക്കുഭാഗത്തെ റോഡിൽനിന്ന്‌ ബൈക്കിലെത്തിയ സന്തോഷ് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് എഡിജിപിയുടെ വാഹനവുമായി  കൂട്ടിയിടിച്ചത്.
പരിക്കേറ്റ സന്തോഷിനെ എഡിജിപിയുടെ വാഹനത്തിൽ തന്നെ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്‌ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി  ഗുരുതര പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിനൊപ്പം മറ്റൊരു വാഹനത്തിൽ ഐജി പ്രകാശും ഉണ്ടായിരുന്നു. അപകടത്തിനുശേഷം  എഡിജിപി ഈ വാഹനത്തിൽ  എറണാകുളത്തേക്ക്‌ പോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top