25 April Thursday

കെസിഇയു ജില്ലാ സമ്മേളനം കായംകുളത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
കായംകുളം
കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൽ (സിഐടിയു) ജില്ലാ സമ്മേളനം 25, 26 തീയതികളിൽ കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിലെ എം ശശികുമാർ നഗറിൽ നടക്കും. 25ന് വൈകിട്ട് നാലിന് എം എ അലിയാർ നഗറിൽ സഹകരണ സെമിനാർ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും. സ്വാഗത സംഘം ചെയർമാൻ പി ഗാനകുമാർ അധ്യക്ഷനാകും. 
  സഹകരണ മേഖല പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയം  യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ബി ജയപ്രകാശ്  അവതരിപ്പിക്കും. 26ന് രാവിലെ 9.30ന് സമ്മേളനം സിഐടിയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ നാസർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഡി ബാബു അധ്യക്ഷനാകും. തുടർന്ന് പ്രതിനിധി സമ്മേളനം. ജില്ലാ സെക്രട്ടറി പി യു ശാന്താറാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ രവീന്ദ്രൻ കണക്കും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ജാനകി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. 
  വൈകിട്ട് മൂന്നിന്  യാത്രയയപ്പ് സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top