20 April Saturday
അതിതീവ്ര വ്യാപനം 5 പഞ്ചായത്തിൽ

കുറവ്‌ കാവാലത്ത്‌, കൂടുതൽ മണ്ണഞ്ചേരിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
ആലപ്പുഴ
ജില്ലയിൽ പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ എ വിഭാഗത്തിൽ അഞ്ചു പഞ്ചായത്തും ബി വിഭാഗത്തിൽ രണ്ടു നഗരസഭയടക്കം 40 തദ്ദേശസ്ഥാപനവും സി വിഭാഗത്തിൽ നാലു നഗരസഭയടക്കം 28 തദ്ദേശസ്ഥാപനവും ഡി വിഭാഗത്തിൽ അഞ്ചുപഞ്ചായത്തും ഉൾപ്പെടും. കുറഞ്ഞ ടിപിആർ കാവാലം പഞ്ചായത്തിലാണ്.- 2.17 ശതമാനം. 20.10 ശതമാനമുള്ള മണ്ണഞ്ചേരി പഞ്ചായത്തിലാണ് യർന്ന ടിപിആറുള്ളത്.
വ്യാഴാഴ്‌ച മുതൽ ജൂലൈ 28 വരെയുള്ള ഇളവും നിയന്ത്രണവും കലക്‌ടർ ഏർപ്പെടുത്തി. ടിപിആർ അഞ്ചിൽ താഴെയുള്ളവ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെ മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗവുമാണ്‌. 10നും 15നും ഇടയിൽ അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനുമുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങൾ ഡി വിഭാഗത്തിലുമാണ്. വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും തുടരും.
എ വിഭാഗം (പഞ്ചായത്തിന്റെ പേരും ടിപിആറും): കാവാലം -2.17, പുന്നപ്ര തെക്ക്- 2.94, ചെന്നിത്തല തുപ്പെരുന്തുറ- 3.21, നെടുമുടി -4.35, കൈനകരി -4.91.
ബി വിഭാഗം:  -ചെങ്ങന്നൂർ നഗരസഭ -5.49, കായംകുളം -7.06, പഞ്ചായത്തുകൾ: തൈക്കാട്ടുശേരി -5.04, പള്ളിപ്പാട്- 5.20, താമരക്കുളം -5.32, എടത്വ -5.43,  തിരുവൻവണ്ടൂർ- 5.70, ചുനക്കര -5.96, പുളിങ്കുന്ന്- 6.13,അരൂക്കുറ്റി- 6.24, തുറവൂർ 6.30, രാമങ്കരി- 6.38, പാലമേൽ 6.73, വള്ളികുന്നം -6.90, അമ്പലപ്പുഴ തെക്ക് -6.92, പുന്നപ്ര വടക്ക്-7.07, തെക്കേക്കര -7.54, അമ്പലപ്പുഴ വടക്ക് -7.65, മാരാരിക്കുളം വടക്ക് -7.72, കുത്തിയതോട്-7.73, പുലിയൂർ -7.73, വീയപുരം -7.77, തലവടി -7.99, ആല -8.11, മുട്ടാർ- 8.24, വയലാർ 8.36, തണ്ണീർമുക്കം 8.40, കോടംതുരുത്ത് -8.43, ചേന്നം പള്ളിപ്പുറം 8.45, പെരുമ്പളം -8.60, ചെറുതന -8.61, കരുവാറ്റ -8.77, കണ്ടല്ലൂർ -8.94, തകഴി -8.97, ചെട്ടികുളങ്ങര -9.29, നീലംപേരൂർ -9.76, എഴുപുന്ന -9.86, തഴക്കര -9.87, കുമാരപുരം -9.88, പാണ്ടനാട് -9.93.
സി വിഭാഗം: നഗരസഭ–-ഹരിപ്പാട്-10.42, മാവേലിക്കര-11.15, ആലപ്പുഴ-11.70, ചേർത്തല-11.96. പഞ്ചായത്തുകൾ–-പട്ടണക്കാട്- 10.14,
കാർത്തികപ്പള്ളി- 10.18, മുളക്കുഴ- 10.39, വെളിയനാട് -10.66, മുതുകുളം- 10.67, അരൂർ- 10.89, നൂറനാട്- 10.92, ആറാട്ടുപുഴ- 11.38, കഞ്ഞിക്കുഴി- 11.57,
ചെറിയനാട് -11.85, ചേപ്പാട്- 11.88, ചേർത്തല തെക്ക്- 12.01, ദേവികുളങ്ങര -12.59, പുറക്കാട് -12.76, പത്തിയൂർ -12.84, വെൺമണി -13.04, ആര്യാട് -13.10,
തൃക്കുന്നപ്പുഴ- 13.79,ചിങ്ങോലി -14.03, മാന്നാർ -14.08, കടക്കരപ്പള്ളി- 14.29, മുഹമ്മ- 14.66, ബുധനൂർ -14.70, കൃഷ്‌ണപുരം-14.93.
ഡി വിഭാഗം: ചമ്പക്കുളം-16.03, ഭരണിക്കാവ്- 16.16, മാരാരിക്കുളം തെക്ക്- 16.29, പാണാവള്ളി- 16.67, മണ്ണഞ്ചേരി -20.10.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top