16 April Tuesday

54 കേന്ദ്രത്തിൽ ഒളിമ്പിക് മാരത്തോൺ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ഒളിമ്പിക് മാരത്തോൺ ജി സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആലപ്പുഴ
ടോക്യോ ഒളിമ്പിക്‌സിന്റെ വരവറിയിച്ച്‌ ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന കായിക മാമാങ്കത്തിന്റെ പത്താം ദിനത്തിൽ  54 കേന്ദ്രങ്ങളിൽ ഒളിമ്പിക് മാരത്തോൺ നടത്തി. "5 കെ ഒളിമ്പിക് മാരത്തോൺ' ജില്ലാതല ഉദ്‌ഘാടനം എസ്ഡി കോളേജ് മൈതാനത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ജി  സുധാകരൻ നിർവഹിച്ചു. അസോ. ജില്ലാ പ്രസിഡന്റ്  വി ജി വിഷ്‌ണു അധ്യക്ഷനായി.
 ഇഎംഎസ് സ്‌റ്റേഡിയത്തിൽ കലക്‌ടർ എ അലക്‌സാണ്ടർ ഉദ്‌ഘാടനംചെയ്‌തു. അനിത ഗോപകുമാർ സംസാരിച്ചു. തുമ്പോളി സെന്റ്‌ തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ തുമ്പോളി പള്ളി സഹ. വികാരി ജാക്‌സൺ ജെയിംസുംതുമ്പോളി ഹൈവേ ജങ്‌ഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ആ റിയാസും  ഉദ്‌ഘാടനംചെയ്‌തു.
പുന്നമട ജെട്ടിയിൽ എം വെങ്കിടേശ്വര റെഡ്‌ഡിയും കായംകുളത്ത് യു പ്രതിഭ എംഎൽഎയും കുട്ടനാട്ടിൽ തോമസ് കെ തോമസ് എംഎൽഎയും ഉദ്‌ഘാടനംചെയ്‌തു.  
  മാവേലിക്കരയിലും പറയംകുളത്തും എം എസ് അരുൺകുമാർ എംഎൽഎയും ചേർത്തലയിൽ ഒളിമ്പ്യൻ മനോജ്‌ ലാലും കാട്ടൂരിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ ടി  മാത്യുവും അമ്പലപ്പുഴയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബയും ഉദ്‌ഘാടനംചെയ്‌തു.  
  വിളംബര പരിപാടികളുടെ 11-ാം ദിനമായ വ്യാഴാഴ്‌ച വൈകിട്ട് ആറിന് ആലപ്പുഴ ആലുക്കാസ് ജങ്‌ഷനിൽ ഒളിമ്പ്യന്മാരായ അനിൽകുമാർ, മനോജ്‌ ലാൽ, പൗലോസ് എന്നിവർ ചേർന്ന് ഒളിമ്പിക് ദീപം തെളിക്കും.
വൈഎംസിഎ ബാസ്‌കറ്റ്‌ബോൾ അക്കാദമി ടോക്യോ ഒളിമ്പിക്‌സ് വിളംബര, ഐക്യദാർഢ്യ 5കെ മാരത്തോൺ സംഘടിപ്പിച്ചു. 
വൈഎംസിഎ പ്രസിഡന്റ് മൈക്കിൾ മത്തായി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്‌തു.  മാരത്തോൺ ബിനു മനോഹരൻ നയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top