24 April Wednesday
1328 പേർക്ക്‌ ഫുൾ എ പ്ലസ്‌

ഹയർ സെക്കൻഡറിയിൽ 79.46 %

സ്വന്തം ലേഖകൻUpdated: Wednesday Jun 22, 2022
 
ആലപ്പുഴ
ജില്ലയിൽ ഹയർസെക്കൻഡറി പരീക്ഷയിൽ ഇക്കുറി 79.46 ശതമാനം വിജയം. സംസ്ഥാനത്ത്‌ പത്താം സ്ഥാനത്താണ്‌ ജില്ല. 
  121 സ്‌കൂളുകളിലായി 22,065 കുട്ടികളാണ്​ പരീക്ഷയെഴുതിയത്​. 17,532 പേർ ഉപരിപഠനത്തിന്​ അർഹതനേടി. 1328 പേർക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്​ ലഭിച്ചു. നാല്‌ സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഓപ്പൺ സ്‌കൂളിൽ 45.92 ശതമാനമാണ്​ വിജയം. പരീക്ഷ​യെഴുതിയ 956 പേരിൽ 439​പേർ ഉപരിപഠനത്തിന്​ യോഗ്യത നേടി. 54 കുട്ടികൾ മുഴുവൻ വിഷയത്തിനും എപ്ലസ്​ നേടി. ടെക്‌നിക്കൽ സ്‌കൂളിൽ 67 ശതമാനമാണ്​ വിജയം. പരീക്ഷയെഴുതിയ 79പേരിൽ 53പേർ വിജയിച്ചു. വിഎച്ച്​എസ്​ഇയി​ൽ 76.75 ആണ്​ വിജയശതമാനം.
വിഎച്ച്‌എസ്‌ഇ, ടെക്‌നിക്കൽ വിജയം കൂടി
പ്ലസ്‌ടുവിൽ വിജയത്തിന്‌ ജില്ലയിൽ തിളക്കം അൽപ്പം കുറഞ്ഞപ്പോൾ വിഎച്ച്​എസ്​ഇ, ടെക്‌നിക്കൽ വിഭാഗത്തിൽ ഇക്കുറി വിജയശതമാനം വർധിച്ചു. വിഎച്ച്​എസ്​ഇയിൽ വിജയ ശതമാനം 76.75​. പരീക്ഷയെഴുതിയ 1514 കുട്ടികളിൽ 1162 പേർ ഉപരിപഠനത്തിന്​ യോഗ്യത നേടി. 74.71 ആയിരുന്നു കഴിഞ്ഞ തവണത്തെ ശതമാനം.  ടെക്‌നിക്കലിൽ കഴിഞ്ഞ തവണത്തെ 62.96ൽനിന്ന്‌ ഇക്കുറി 67 ആയി ഉയർന്നു. ​എന്നാൽ, മുഴുവൻ വിഷയത്തിനും ആർക്കും എ പ്ലസില്ല.
എ പ്ലസിൽ കുറവ്‌​
ഹയർ സെക്കൻഡറി വിഭാഗം  പരീക്ഷയിൽ ഇക്കുറി വിജയ ശതമാനത്തിലും എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയവരുടെ എണ്ണത്തിലും കുറവ്‌. കഴിഞ്ഞതവണ 84.18 ശതമാനമായിരുന്നു വിജയം. ഇത്തവണ 79.46. കുറവ്‌ 4.72 ശതമാനം.​ 2020-ൽ വിജയ ശതമാനം 82.46 ഉം 2019-ൽ 80.29 ഉം. 
 മുഴുവൻ എപ്ലസ്​ നേടിയവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്​. കഴിഞ്ഞതവണ 2,340 പേരായിരുന്നു. ഇത്തവണ 1328 പേരായി. 1,012 പേരുടെ കുറവ്‌​. ഓപ്പൺസ്‌കൂൾ വിഭാഗത്തിലും വിജയ ശതമാനത്തിൽ കുറവുണ്ട്‌. 
കഴിഞ്ഞതവണ 50.82 ശതമാനമായിരുന്നു വിജയം. ഇക്കുറി  45.92. കുറവ്‌ 4.9 ശതമാനം. എന്നാൽ മുഴുവൻ എ പ്ലസുകാരുടെ എണ്ണത്തിൽ വർധനയുണ്ട്‌. കഴിഞ്ഞ തവണത്തെ 35ൽനിന്നും ഇക്കുറി 54 ആയി ഉയർന്നു. 2020ൽ  12 പേർക്ക്‌ മാത്രമായിരുന്നു ഈ നേട്ടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top