25 April Thursday

നാടിനുണർവാണ്‌ ഈ നാലുമണിക്കാറ്റ്‌

വി കെ വേണുഗോപാൽUpdated: Monday May 22, 2023

കുടുംബശ്രീയുടെ നാലുമണിക്കാറ്റ്‌ തട്ടുകട

മങ്കൊമ്പ്
കുട്ടനാടൻ വയലേലകളുടെ ഭംഗിക്കൊപ്പം നല്ല നാടൻ രുചിയുള്ള ഭക്ഷണവും ആസ്വദിക്കാൻ ഇഷ്‌ടമുള്ളവരാണോ.. ? എങ്കിൽ ഈ നാലുമണിക്കാറ്റേൽക്കാൻ വരൂ. വെള്ളിശ്രാക്ക പാടശേഖരത്തിനു നടുവിൽ കിടങ്ങറ–-കണ്ണാടി റോഡിലാണ്‌ കുടുംബശ്രീ എഡിഎസിന്റെ ‘നാലുമണിക്കാറ്റ്‌’ ടൂറിസം പദ്ധതി. വെളിയനാട്‌ പഞ്ചായത്താണ്‌ പദ്ധതി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയത്‌. പത്തിപ്പാലം, സ്നേഹദീപം പാലങ്ങൾക്കിടയിലാണ്‌ പദ്ധതി പ്രദേശം. ഇതിനായി ഒമ്പതു പേരടങ്ങുന്ന സംരംഭകരെ കണ്ടെത്തി പരിശീലിപ്പിച്ചു. 
  നാടൻ വിഭവങ്ങൾ ലഭിക്കുന്ന തട്ടുകടയാണ്‌ മുഖ്യ ആകർഷണം. രാവിലെ ആറു മുതൽ രാത്രി 11 വരെയാണ്‌ പ്രവർത്തനം. കുട്ടനാടിന്റെ തനത്‌ മത്സ്യവിഭവങ്ങൾ ഉൾപ്പെടെ ചൂടോടെ ആവശ്യക്കാർക്ക്‌ മുന്നിലെത്തിക്കും. യാത്രക്കാർക്ക്‌ വാഹനം പാർക്ക്‌ ചെയ്യാൻ സൗകര്യവുമുണ്ട്‌. വൈകുന്നേരങ്ങളിലാണ്‌ ഇവിടെ തിരക്കേറുന്നത്‌. ഭക്ഷണം കഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ധാരാളം പേർ എത്തുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top