20 April Saturday

മണിപ്പുരിൽ മതസ്വാതന്ത്ര്യം ഹനിക്കുന്നു: 
മാർ ജോസഫ് പെരുന്തോട്ടം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

ചങ്ങനാശേരി അതിരൂപത ദിനാഘോഷം ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ  
ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളാണ് മണിപ്പുരിൽ ഉൾപ്പെടെ അരങ്ങേറുന്നതെന്ന്‌ ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം. ഇന്ത്യൻ  ഭരണഘടനയുടെ ആത്മാവായ മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ചങ്ങനാശേരി അതിരൂപത  ദിനത്തോടനുബന്ധിച്ച് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
   മതവിവേചനം ഉൾപ്പെടെ നടപടികൾ ഭരണഘടനയെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഭരണാധികാരികളിൽനിന്നുള്ള ഇത്തരം സമീപനങ്ങൾ കടുത്ത വെല്ലുവിളിയാണ്. ദളിത് സംവരണത്തിൽ സ്വീകരിക്കുന്ന നിലപാടും അപലപനീയമാണെന്ന്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്‌തു. എക്സലൻസ് അവാർഡ് ജേതാക്കളായ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സിബി മാത്യൂസ് എന്നിവർക്ക്‌ മാർ ജോസഫ് പെരുന്തോട്ടം അവാർഡ് നൽകി. 
മാർ ജോസഫ് പൗവ്വത്തിന്റെ സ്മരണാർഥം പ്രസിദ്ധീകരിച്ച സ്മരണിക ആർച്ച് ബിഷപ്പ് ജോർജ് കോച്ചേരിക്ക് നൽകി മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു. 
  ചെന്നൈ ഇൻകം ടാക്സ് ചീഫ് കമീഷണർ ഷാജി പി ജേക്കബ്‌ മുഖ്യാതിഥിയായി. അടുത്ത വർഷത്തെ അതിരൂപതാ ദിനം കുറുമ്പനാടം ഫൊറോനയിൽ നടത്താൻ തീരുമാനിച്ചു. മോൺ. ജയിംസ് പാലക്കൽ,മോൺ. വർഗീസ് താനമാവുങ്കൽ, ഡോ.ഐസക്  ആലഞ്ചേരി, ഡോ.ജോൺ പരുവപ്പറമ്പിൽ, ഡോ.ആൻഡ്രൂസ് പാണംപറമ്പിൽ, ഫാ.ജയിംസ് കൊക്കാവയലിൽ, സിസ്റ്റർ ലിറ്റി,ഡോ.ഡൊമനിക് വഴിപറമ്പിൽ, ജോജി ചിറയിൽ, ബീന ജോസഫ് മറ്റത്തിൽ, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top