18 December Thursday

വ്യാപാരി വ്യവസായി 
സമിതി സമ്മേളനം: 
പതാകജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാക ആലപ്പുഴ ഒ അഷ്‌റഫിന്റെ 
സ്‌മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ജാഥാ ക്യാപ്റ്റൻ വി പാപ്പച്ചന് കൈമാറുന്നു

ആലപ്പുഴ 
ചൊവ്വാഴ്‌ച കോഴിക്കോട്‌ ആരംഭിക്കുന്ന വ്യാപാരി വ്യവസായി സമിതി പതിനൊന്നാം സംസ്ഥാന സമ്മേളന പതാക ജാഥ പര്യടനം തുടങ്ങി. ജാഥാ ക്യാപ്റ്റൻ വി പാപ്പച്ചന് സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു കൈമാറി. ആലപ്പുഴ ഒ അഷ്‌റഫ്‌ സ്‌മൃതി മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ എം എം ഷെരീഫ് അധ്യക്ഷനായി. സെക്രട്ടറി എസ്‌ ശരത്‌, ജാഥ വൈസ് ക്യാപ്റ്റൻ സി കെ ജലീൽ, മാനേജർ ടി വി ബൈജു, ജാഥാംഗം ആർ രാധാകൃഷ്ണൻ, പി സി മോനിച്ചൻ, ടി വിജയകുമാർ, കെ പി മുരുകേഷ്, സി എ ബാബു, മണി മോഹൻ എന്നിവർ സംസാരിച്ചു. തിങ്കൾ വൈകിട്ട്‌ 4.30ന്‌ കോഴിക്കോട്‌ പൊതുസമ്മേളനനഗറായ ഫ്രീഡം സ്‌ക്വയറിൽ പതാക ഉയർത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top