17 October Friday

ലിനിയെ അനുസ്‍മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ലിനി പുതുശ്ശേരി അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് സിസ്‌റ്റർ ലിനി അനുസ്‍മരണവും ജീവകാരുണ്യ പ്രവർത്തനവും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ‌ ഉദ്ഘാടനംചെയ്‍തു. കെജിഎൻഎ രൂപീകരിച്ച ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികൾക്ക് സൈക്കിളുകളും തയ്യൽ മെഷിനുകളും വിതരണംചെയ്‍തു. 
കെജിഎൻഎ ജില്ലാ പ്രസിഡന്റ് അനിഷബേബി അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ എ ബഷീർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, സഞ്ജു സെബാസ്‌റ്റ്യൻ, പി എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top