24 April Wednesday

കെഇഡബ്ല്യുഎസ്എ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കേരള ഇലക്‍ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 
നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെഇഡബ്ല്യുഎസ്എ) ജില്ലാ സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാജീവ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ടി ജെ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ റീഗോ രാജു മെറിറ്റ് അവാർഡുകളുടെ വിതരണവും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്‌മാൻ വിവിധതലങ്ങളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. സംസ്ഥാന ട്രഷറർ എം വി ബാബു, ജില്ലാ സെക്രട്ടറി ആർ ജയൻ, ജനറൽ കൺവീനർ വി സതീശൻ, എറണാകുളം ജില്ലാ സെക്രട്ടറി പി വി തമ്പി, എം എസ് ജയൻ, പി വി അജിമോൻ തുടങ്ങിയവർ സംസാരിച്ചു. ഇലക്ട്രിക്കൽ -പ്ലംബിങ്‌ ഉൽപന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും നടന്നു. പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി ജെ ജെയിംസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാജീവ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്‌മാൻ സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ ജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സി വി രാജു കണക്കും അവതരിപ്പിച്ചു. വി സതീശൻ, സജീദ് തോട്ടപ്പള്ളി, കെ ജയദേവൻ, എ കുഞ്ഞിക്കോയ, ആർ അണ്ണാദുരെ, എം ആർ രാജേന്ദ്രൻ നായർ, കെ കെ വിപിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top