26 April Friday

ഇ എം എസ്‌ -–- എ കെ ജി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ സംഘടിപ്പിച്ച ഇ എം എസ്- ‑ എ കെ ജി അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് 
സിപിഐ എം ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ്‌ - –- എ കെ ജി ദിനാചരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എൻ സോമൻ അധ്യക്ഷനായി. കെ മോഹനൻ, സി പ്രസാദ്, എസ് സുരേഷ്, എം തങ്കച്ചൻ എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി 
സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുകുളം ചൂളത്തെരുവ് ജങ്‌ഷനിൽ നടന്ന അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ വിജയകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ഏരിയ കമ്മറ്റിയംഗങ്ങളായ ആർ ഗോപി, അഡ്വ. ബി രാജേന്ദ്രൻ, എൻ ദേവാനുജൻ, മുതുകുളം ലോക്കൽ സെക്രട്ടറി കെ എസ് ഷാനി എന്നിവർ സംസാരിച്ചു.
സിപിഐ എം കായംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തിയൂരിൽ അനുസ്മരണറാലിയും യോഗവും നടന്നു.പത്തിയൂർ ആൽത്തറ ജങ്‌ഷനിൽ നടന്ന അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ, ബി അബിൻഷാ, അഡ്വ. എസ് സുനിൽകുമാർ, വി പ്രഭാകരൻ, എസ് ഗോപിനാഥൻപിള്ള, നഗരസഭാധ്യക്ഷ പി ശശികല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top