25 April Thursday

15 പിജി സീറ്റ്‌ അനുവദിച്ചു: 
കേന്ദ്ര ആരോഗ്യസഹമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ സംസാരിക്കുന്നു

ആലപ്പുഴ 
ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതുതായി 15 പിജി സീറ്റ്‌ അനുവദിച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവർ.  പ്രധാൻമന്ത്രി സ്വാസ്‌ത്യ സുരക്ഷ യോജനയിൽ ഉൾപ്പെടുത്തി 173.18 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിച്ചത്. ഇതിൽ 120 കോടി കേന്ദ്രവും 53.18 കോടി സംസ്ഥാനവുമാണ് ചെലവഴിച്ചത്. 
രാജ്യത്ത്‌ എല്ലായിടത്തും സർക്കാർ സംവിധാനത്തിൽ ചികിത്സാ സൗകര്യമൊരുക്കുകയാണ്‌ കേന്ദ്രം. കോവിഡ്‌ മഹാമാരിക്കാലത്ത്‌  രാജ്യത്ത്‌ എല്ലാവർക്കും വാക്‌സിൻ നൽകി. കേരളത്തിലേത്‌ മികച്ച ആരോഗ്യസംവിധാനമാണെന്നും ജനങ്ങൾ കൂടതലായി പൊതുജനാരോഗ്യകേന്ദ്രങ്ങളെ  സമീപിക്കുന്നുണ്ടെന്നും ഭാരതി പ്രവീൺ പവാർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top