23 April Tuesday
നെറ്റ്ബോൾ മത്സരം

കേരള സ്‌പോര്‍ട്‌സ്‌, ജേക്കബ്‌ ജോർജ്‌ അക്കാദമികൾ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ജില്ല ഒളിമ്പിക്‍‍സിനോട് അനുബന്ധിച്ച് നടത്തുന്ന നെറ്റ്ബോൾ മത്സരങ്ങൾ 
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിപിൻ സി ബാബു ഉദ്ഘാടനംചെയ്യുന്നു

 
കായംകുളം
ജില്ലാ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് നടത്തിയ നെറ്റ്ബോൾ മത്സരം മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി ബാബു ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ കൊപ്പാറേത്ത് അധ്യക്ഷനായി. സെക്രട്ടറി എസ് കെ ജയകുമാർ, രഞ്ജു സക്കറിയ, അരുൺകുമാർ എന്നിവർ സംസാരിച്ചു.
പുരുഷ വിഭാഗത്തിൽ കായംകുളം കേരള സ്‌പോർട്സ് അക്കാദമി ഒന്നും, നങ്ങ്യാർകുളങ്ങര ടികെഎം കോളേജ് രണ്ടും മറ്റം സെന്റ് ജോൺസ് എച്ച്എസ് മൂന്നും സ്ഥാനം നേടി. വനിതാവിഭാഗത്തിൽ ജേക്കബ് ജോർജ്  അക്കാദമി ഒന്നും മുതുകുളം വിഎച്ച്എസ്എസ് രണ്ടും കായംകുളം ഗവ. ഗേൾസ് എച്ച്എസ്എസ് മൂന്നും സ്ഥാനം നേടി.
 വിജയികളെ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ജ്യോതി പ്രഭ അനുമോദിച്ചു. സമാപന സമ്മേളനത്തിൽ സുനിൽ കൊപ്പാറേത്ത് അധ്യക്ഷനായി.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി ടി സോജി സമ്മാനം വിതരണംചെയ്‌തു. വിനോദ് കുമാർ, അരുൺ കുമാർ, എസ് ദേവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top