20 April Saturday

മാരാരിക്കുളം ബീച്ച് സൗന്ദര്യവൽക്കരണം: ഉദ്യോ​ഗസ്ഥരുടെ യോ​ഗം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
മാരാരിക്കുളം
റർബൻ മിഷൻ പദ്ധതിയിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ബീച്ച് സൗന്ദര്യവല്‍ക്കരണം സംബന്ധിച്ച് പി പി ചിത്തരഞ്‌ജൻ എംഎൽഎ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. 
ബീച്ച് സൗന്ദര്യവൽക്കരണത്തിനും അറയ്‍ക്കൽ പൊഴി നവീകരിക്കുന്നതിനും മൂന്നുകോടി 40 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ബീച്ച് ഡെവലപ്മെന്റ്, പൊലീസ് എയ്ഡ്പോസ്‌റ്റ്‌, ലൈറ്റിങ്, ആധുനിക ശുചിമുറി എന്നിവയുണ്ട്. 
പഞ്ചായത്ത് പ്രസിഡന്റ് കെ  സുദർശനാബായി, വൈസ്‌പ്രസിഡന്റ് സി സി ഷിബു, ജില്ലാ പഞ്ചായത്ത് ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്‌ട്‌ ഡയറക്‌ടർ വി പ്രദീപ്കുമാർ, റർബൻ മിഷൻ ഉദ്യോഗസ്ഥരായ സി പി ജോസഫ്, ശ്രീലക്ഷ്‌മി, ഡിപിആർ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള തൃശൂർ എൻജിനിയറിങ് കോളേജ് ആർകിടെക്ചർ വിഭാഗം പ്രൊഫ. കെ എം സുജിത്ത്, ഡിക്രൂസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top