26 April Friday

രക്ഷാപ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ തോമസ് എംഎൽഎ, കലക‍്ടർ എ അലക‍്സാണ്ടർ എന്നിവർ സന്ദർശിക്കുന്നു

മങ്കൊമ്പ് 
കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ തോമസ് എംഎൽഎയും കലക്‌ടർ എ അലക്‌സാണ്ടറും സന്ദർശിച്ചു. നിലവിൽ മങ്കൊമ്പ് സിവിൽ സ്‌റ്റേഷനിൽ രണ്ട് വിഭാഗമായി തിരിച്ചാണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത്. 53 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുള്ളത്. മഴമാറി നിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതായി തൊഴിലാളികൾ പറഞ്ഞെങ്കിലും ഒരുദിവസം കൂടി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മടക്കയാത്ര തീരുമാനനിക്കാമെന്ന് എംഎൽഎയും കലക്‌ടറും അറിയിച്ചു. ജില്ലാ വികസന കമീഷണർ എസ് അഞ്‌ജു, സബ് കലക്‌ടർ സൂരജ് ഷാജി, തഹസിൽദാർ ടി ഐ വിജയസേനൻ, എസ് സുഭാഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top