26 April Friday

ഖാദി സംരക്ഷണ 
വാരാചരണം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
ആലപ്പുഴ
ഖാദി പ്രചാരണ സംരക്ഷണ പ്രക്ഷോഭ വാരാചരണത്തിന് സമാപനം കുറിച്ച് ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ഖാദി സംരക്ഷണ സത്യഗ്രഹം സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ജി ജയലാൽ ഉദ്ഘാടനംചെയ്‍തു. ടി ശിവദാസ് അധ്യക്ഷനായി. 
ഖാദി നവീകരിച്ച് സംരക്ഷിക്കുക, കേന്ദ്ര സർക്കാർ ഖാദി മേഖലയ്‌ക്ക് പ്രത്യേക കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, മേഖലയിലെ തൊഴിലും കൂലിയും ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക, ക്ഷേമനിധി ചട്ടങ്ങൾ കാലോചിതമാക്കുകയും ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിച്ച് നടപ്പാക്കുക, വിപണി വിപുലീകരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 13 മുതൽ 20 വരെ ഖാദി പ്രചാരണ സംരക്ഷണ പ്രക്ഷോഭം. യുണിയൻ ജില്ലാ പ്രസിഡന്റ് എൻ പവിത്രൻ, ഐ വി സഞ്ജീവൻ, എസ് രാജേഷ്, ആർ ജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top