ആലപ്പുഴ
വ്യവസായ കേന്ദ്രത്തിന്റെ സംരംഭകവർഷം 2.0 പദ്ധതിയിൽ സംരംഭങ്ങൾ ആരംഭിച്ച സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പിന്റെ കെ സ്‌റ്റോറിലൂടെയാണ് വിപണി കണ്ടെത്തിയത്. ജില്ലയിലെ 19 കെ സ്‌റ്റോർ വഴി 38 സംരംഭങ്ങളുടെ 85 ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ജില്ലയിലെ 72 പഞ്ചായത്തിലും ആറുനഗരസഭകളിലുമായി 78 പൊതുബോധവൽക്കണം നടത്തി. വരുംമാസങ്ങളിൽ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ വായ്‌പ, ലൈസൻസ് മേളകളും തദ്ദേശീയ എംഎസ്എംഇ യൂണിറ്റുകളുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പിക്കുന്നതിന് തദ്ദേശീയ വിപണന മേളകളും നടത്തും.
‘ഒരുവർഷം ഒരുലക്ഷം സംരംഭം’ പദ്ധതിയിൽ പുതിയ സംരംഭകരുടെ നിലനിൽപ്പ് ഉറപ്പാക്കാൻ എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവുമാർ (ഇഡിഇ) സംരംഭകരെ സന്ദർശിച്ച് പ്രതിസന്ധി പരിഹാരനിർദേശവും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായവും നൽകി. ലൈസൻസ്/വായ്പ തടസ്സങ്ങൾ പരിഹരിക്കാനും ഇഡിഇ ഇടപെടുന്നുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇവരുടെ സേവനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും ഹെൽപ്പ് ഡെസ്കിൽ ലഭ്യമാകും.
ഈ സാമ്പത്തിക വർഷം ജില്ലയിൽ 2026 പുതിയ സംരംഭങ്ങളാണ് തുടങ്ങിയത്. 119.98 കോടി രൂപയുടെ നിക്ഷേപവും 3916 പേർക്ക് തൊഴിലും നൽകി. പുതിയ സംരംഭകരെ ഇഡിഇ നേരിട്ട് സന്ദർശിച്ചതുവഴി 9953 സംരംഭങ്ങളിൽ 9003 സംരംഭവും വിജയകരമായി തുടരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..