09 December Saturday

തായ് ബോക്സിങ്ങിൽ തകർപ്പൻ 
നേട്ടവുമായി അയുഷിയും യദുവും

സ്വന്തം ലേഖകൻUpdated: Thursday Sep 21, 2023

തായ് പ്രൊ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ കാർത്തികപ്പള്ളി സ്വദേശികളായ 
അയുഷി എസ് കൃഷ്ണയും യദു കൃഷ്ണനും.

 
കാർത്തികപ്പള്ളി
തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര തായ് ബോക്സിങ് (മൂയ് തായ് ) പ്രൊ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി സ്വർണമെഡലും സർട്ടിഫിക്കറ്റും ടൈറ്റിൽ  ബെൽറ്റും നേടി ചേപ്പാട് കാഞ്ഞൂർ സ്വദേശിനി അയുഷി എസ് കൃഷ്ണയും സ്വർണമെഡലും സർട്ടിഫിക്കേറ്റുംനേടി പള്ളിപ്പാട് സ്വദേശി യദുകൃഷ്ണനും. രണ്ടാം തവണയാണ്  അയുഷിയുടെ  മെഡൽനേട്ടം. കഴിഞ്ഞ വർഷവും വിജയിയായിരുന്നു അയുഷി. പ്രൊ - ഫൈറ്റിങ് 56 കിലോ വിഭാഗത്തിൽ എതിരാളിയെ  നോക്ക് ഔട്ട് ചെയ്ത് ആദ്യമായാണ് ഒരു  ഇന്ത്യക്കാരി ടൈറ്റിൽ ബെൽറ്റ് നേടുന്നത്.  
     ജൂനിയർ 20കിലോ വിഭാഗത്തിലാണ്‌ യദുകൃഷ്ണൻ മത്സരിച്ചത്. കോഴിക്കോട് നടന്ന മത്സരത്തിൽ സ്വർണമെഡലും ചെന്നൈയിൽ രണ്ടാം സ്ഥാനവും നേടി. കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ യദു പള്ളിപ്പാട് അകംകുടി പുതുവാപ്പടിക്കൽ ചിറയിൽ ഉണ്ണികൃഷ്ണൻ- മീനു ദമ്പതികളുടെ മകനാണ്‌. നാലുവർഷമായി മൂയ് തായ് പഠിക്കുന്നുണ്ട്. ചേപ്പാട്  കാഞ്ഞൂർ വലിയകുഴി കൃഷ്ണഗീതത്തിൽ  ഉണ്ണികൃഷ്ണപിള്ളയുടെയും സംഗീതയുടെയും മകളാണ് അയുഷി.  കുങ്ഫു, കരാത്തെ, തായ്‌ കോൻഡോ  ആയോധനകലകളും അഭ്യസിച്ചിട്ടുണ്ട്. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂൾ പത്താം ക്ലാസ്സ്‌  വിദ്യാർഥിനിയാണ്‌.  കുട്ടികളെ മാർഷ്യൽ ആർട്സ്  പരിശീലിപ്പിക്കുന്നുമുണ്ട്‌ ഈ മിടുക്കി. 
  തിരുവല്ല എസ്എഫ്സി സ്കൂൾ ഓഫ് മാർഷ്യൽ ആർട്ട്സിലെ ദീപു പ്രസാദാണ് ഇരുവരേയും പരിശീലിപ്പിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top