09 December Saturday
തയ്യൽമെഷീൻ വിതരണത്തിൽ ക്രമക്കേട്

പഞ്ചായത്തിലേക്ക്‌ സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കൃഷ്ണപുരം പഞ്ചായത്തിന് മുന്നിൽ സിപിഐഎം പ്രതിഷേധ ധർണ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ 
ഉദ്ഘാടനംചെയ്യുന്നു

 
കായംകുളം
കൃഷ്ണപുരം പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തതിലെ ക്രമക്കേട് പുറത്തായതിനാൽ പതിനാലാം വാർഡംഗം ശ്രീലത ശശി പഞ്ചായത്ത് അംഗത്വം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം എം നസീർ അധ്യക്ഷനായി. എസ് നസിം, ഐ റഫീക്ക്, എച്ച് ഹക്കിം, ബീന പ്രസാദ്, ടി സഹദേവൻ, അനിത വാസുദേവൻ, രാജി പ്രേംകുമാർ എന്നിവർ സംസാരിച്ചു. 
 2005ൽ കുടുംബശ്രീ അംഗങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യൽ മെഷീൻ വാങ്ങി വിതരണം ചെയ്തതിൽ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണത്തിൽ കണ്ടുപിടിച്ചു. വായ്‌പകൾ തിരിച്ചടയ്ക്കുന്നതിന് കുടുംബശ്രീയിൽനിന്ന്‌ വാങ്ങിയ പണം ബാങ്കിൽ അടയ്ക്കാത്ത ക്രമക്കേടും കണ്ടെത്തി.  സി ഡി എസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. അതിലെ 15 ലക്ഷം രൂപയും  ഉപയോഗിക്കാൻ കഴിയാതായി. അന്നത്തെ കുടുംബശ്രീ ചെയർപേഴ്സനും ചുമതലയുള്ള ഉദ്യോഗസ്ഥനും  ക്രമക്കേട് നടത്തിയ തുക അടയ്ക്കാതിരിക്കാൻ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. അന്നത്തെ ചെയർപേഴ്സണും ഇപ്പോഴത്തെ പതിനാലാം വാർഡ് മെമ്പറുമായ  ശ്രീലതശശി ഉൾപ്പടെ  ക്രമക്കേട് നടത്തിയ തുക തിരിച്ചടക്കണമെന്നാണ്‌ ഉത്തരവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top