മാവേലിക്കര
തെക്കേക്കര പഞ്ചായത്തിലെ മുഴുവൻ എൽപി, യുപി കുട്ടികൾക്കും പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കുറത്തികാട് സെന്റ് ജോൺസ് എംഎസ്‌സി യുപിഎസിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി പ്രമോദ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി രാധാകൃഷ്ണൻ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എൻ ഓമനക്കുട്ടൻ, ഗീത മുരളി, ശ്രീലേഖ, വത്സമ്മ തമ്പി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ റിനോഷ് ശാമുവേൽ സ്വാഗതംപറഞ്ഞു.
ജില്ലയിൽ ആദ്യമായാണ് സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും എൽപി യുപി വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും പ്രഭാത ഭക്ഷണം എത്തിക്കുന്ന പദ്ധതി പഞ്ചായത്ത് തലത്തിൽ ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷമാണ് പദ്ധതി ആരംഭിച്ചത്. അന്ന് സർക്കാർ സ്‌കൂളുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. ഇത്തവണ പദ്ധതി വിപുലപ്പെടുത്തിയതോടെ പഞ്ചായത്തിലെ 11 സ്‌കൂളിലെ തൊള്ളായിരത്തോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..