മങ്കൊമ്പ്
വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയർത്തി സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ ക്യാപ്റ്റനായി കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു.
നീലംപേരുർ ലോക്കൽ കമ്മിറ്റിയിൽ കെ രാഘവൻ ജാഥാ ക്യാപ്റ്റനായി. സ്വീകരണ കേന്ദ്രങ്ങളിൽ എൻ ശിവദാസൻ, പുഷപലതാ മധു, എം ടി ചന്ദ്രൻ, ആർ രാംജിത്ത് എന്നിവർ സംസാരിച്ചു. കാവാലത്ത് കെ എച്ച് ബാബുജാൻ ക്യാപ്റ്റനായി. ആർ രാജേഷ്, ആർ രാഹുൽ, ജയിംസ് ശമുവേൽ, പി വി രാമഭദ്രൻ, ജോജോ ആന്റണി, കെ സി സാബു എന്നിവർ സംസാരിച്ചു. പുളിങ്കുന്നിൽ എച്ച് സലാം എംഎൽഎ ക്യാപ്‌റ്റനായി. സി കെ സദാശിവൻ, എ ഓമനക്കുട്ടൻ, എസ് രാധാകൃഷ്ണൻ, എൻ പി വിൻസെന്റ്, ജോസ് തോമസ്, തോമസ് പൈലി, പ്രസാദ് ബാലകൃഷണൻ, പി കെ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
രാമങ്കരിയിൽ കെ പ്രസാദ് ക്യാപ്‌റ്റനായി. കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി, കെ കെ അശോകൻ, കെ ആർ പ്രസന്നൻ, സി പി ബ്രീവൻ, എം കൃഷ്ണലത, സലിം കുമാർ എന്നിവർ സംസാരിച്ചു. മുട്ടാറിൽ ജി ഹരിശങ്കർ ക്യാപ്റ്റനായി. പി കെ വേണുഗോപാൽ, ബിജലി ബേബി എന്നിവർ സംസാരിച്ചു. തലവടിയിൽ ജി വേണുഗോപാൽ, എ മഹേന്ദ്രൻ എന്നിവർ ജാഥാ ക്യാപ്റ്റൻമാരായി. എം സത്യപാലൻ, ജോജി എബ്രഹാം, പി വി ഉത്തമൻ, എം കെ സജി, എം കെ രാജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..