06 December Wednesday

മോഷ്ടിച്ച ബൈക്കിലെത്തി മാല കവർന്നു;
ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

സ്വന്തം ലേഖകൻUpdated: Thursday Sep 21, 2023
 
ചെങ്ങന്നൂർ
മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച്‌ സ്ത്രീകളുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടിൽ  ബിനു തോമസ്(32), ചെങ്ങന്നൂർ പാണ്ടനാട് വെസ്റ്റ് ഒത്തന്റെകുന്നിൽ അനു ഭവനത്തിൽ അനു(40), ഇയാളുടെ ഭാര്യ വിജിത(25) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
ആഗസ്ത്‌ 14ന് ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി മേൽപാലത്തിന് സമീപത്തുനിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് മാല മോഷ്ടിച്ചത്. ഇടനാട് ഭാഗത്ത് വഴിയാത്രക്കാരിയുടെ മൂന്നര പവന്റെ  മാല പൊട്ടിച്ചെടുത്ത് വിറ്റിരുന്നു. ബിനു തോമസ്, അനു എന്നിവർ മോഷ്ടിക്കുന്ന സ്വർണം വിജിതയാണ് വിറ്റിരുന്നത്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനു കുമാർ, സിഐ എ സി വിപിൻ, എസ്ഐ ശ്രീജിത്ത്, ശ്രീകുമാർ, അനിലാകുമാരി, സീനിയർ സിപിഒമാരായ അനിൽകുമാർ, സിജു, സിപിഒമാരായ സ്വരാജ്, ജിജോ സാം, വിഷു, പ്രവീൺ, ജുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനിയും തൊണ്ടിമുതൽ കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top