24 April Wednesday
കാറ്റും മഴയും

4 വീട് തകർന്നു
വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
ആലപ്പുഴ
മഴയിലും കാറ്റിലും മരംവീണ്​ ജില്ലയിൽ നാലുവീടുകൾ ഭാഗികമായി തകർന്നു. കലവൂർ, ആര്യാട്​ തെക്ക്​, പഴവീട്​, പത്തിയൂർ എന്നിവിടങ്ങളിലാണ്​ സംഭവം​. കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലയിൽ താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്‌. 
വെള്ളിയാഴ്‌ച മഴയ്‌ക്ക്​ നേരിയശമനമുണ്ടായി. വരുന്ന അഞ്ച്​ ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ്​​ കാലാവസ്ഥ മുന്നറിയിപ്പ്. ജില്ലയിൽ ശനിയാഴ്‌ച മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു​. ശക്തമായ കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക്‌​ ജാഗ്രതനിർദേശം നൽകി. ഇനിയൊരു അറിയിപ്പ്​ വരുന്നതുവരെ കടലിൽ പോകരുത്. ആറാട്ടുപുഴയിലും ഒറ്റമശ്ശേരിയിലും കടലേറ്റം ശക്തമാണ്‌. ​ 
കുട്ടനാട്​, അപ്പർ കുട്ടനാട്​ മേഖലയിൽ നെൽകൃഷി നാശം റിപ്പോർട്ട്‌ ചെയ്‌തു​. വള്ളികുന്നം പുഞ്ചയിലെ വിളവെടുപ്പിന്​ പാകമായ 40 ഏക്കർ നെൽകൃഷി നശിച്ചു. ഭരണിക്കാവിൽ 22 ഏക്കറിലെ എള്ളുകൃഷി നശിച്ചു. ഇലിപ്പക്കുളം, മഞ്ഞാടിത്തറ, വെട്ടിക്കോട് ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ നടത്തിയ എള്ളുകൃഷിയാണ്​ നശിച്ചത്. കിഴക്കൻവെള്ളത്തിന്റെ വരവിൽ അച്ചൻകോവിലാർ, പമ്പ നദികളിൽ ജലനിരപ്പ്​ ഉയരുമെന്ന ആശങ്കയുണ്ട്​. ജലനിരപ്പ്​ ഉയർന്നാൽ നൂറനാട് പഞ്ചായത്തിലെ ആറ്റുവ, ചെറുമുഖ, ഇടപ്പോൺ വാർഡുകളിൽ വെള്ളംകയറും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒ​ഴിവാക്കാൻ തോട്ടപ്പള്ളി സ്‌പിൽവേയിലെ 38 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നതിനാൽ ജലം ഒഴുകിപോകുന്നുണ്ട്​.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top