25 April Thursday
മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കാന്‍ തീരുമാനം

സ്‍കൂളുകളിലും വീടുകളിലും ഡ്രൈഡേ ആചരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കായംകുളത്ത് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യു പ്രതിഭ എംഎല്‍എ സംസാരിക്കുന്നു

കായംകുളം
മണ്ഡലത്തിൽ മഴക്കാലപൂർവ ശുചീകരണങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ യു പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. നഗരസഭാ പ്രദേശത്തും ആറ്‌ പഞ്ചായത്തുകളിലും രോഗപ്രതിരോധപ്രവർത്തനം ശക്തമാക്കും. 
വെള്ളിയാഴ്‌ചകളിൽ വിദ്യാലയങ്ങൾ, ശനി –- ഓഫീസ്‌, ഞായർ –- വീടുകൾ എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരിക്കും. ഓടകളും കാനകളും വൃത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്തുവകുപ്പ്‌, മേജർ–-മൈനർ ഇറിഗേഷൻ വകുപ്പുകൾക്കും നിർദേശം നൽകി. ഉറവിടനശീകരണം നടത്തും. കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യും. ബോധവൽക്കരണ സന്ദേശം വിതരണംചെയ്യും. 
ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. എലിപ്പനി പ്രതിരോധ മരുന്ന്‌, ഒആർഎസ് എന്നിവ വിതരണംചെയ്യും. കെഎസ്ഇബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക്‌ ആവശ്യമായ നിർദേശങ്ങൾ നൽകി.
കനാലുകളിലും തോടുകളിലും ജലസേചനവകുപ്പ്‌ സ്ഥാപിച്ച സ്ലൂയിസ് ഷട്ടറുകൾ ആവശ്യമെങ്കിൽ ഉയർത്തി ജലനിർഗമനം സുഗമമാക്കും. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സേവനം ഉറപ്പാക്കും. 
ആവശ്യമെങ്കിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂം ആരംഭിക്കാനും തീരുമാനിച്ചു.  നഗരസഭാധ്യക്ഷ പി ശശികല,ബ്ലോക്ക്–-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top