25 April Thursday
നഗരസഭ ബജറ്റ്

കായംകുളത്തെ മാലിന്യമുക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

കായംകുളം നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ജെ ആദർശ് അവതരിപ്പിക്കുന്നു

 
കായംകുളം 
നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്‌ വിവിധ പദ്ധതികൾക്ക് മുൻഗണന നൽകി കായംകുളം നഗരസഭ ബജറ്റ്. മുൻബാക്കി ഉൾപ്പടെ 81,93,20,669 രൂപ വരവും 74,31,44,517 രൂപ ചെലവും 7,61,76,152 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്‌  വൈസ് ചെയർമാൻ ജെ ആദർശ് അവതരിപ്പിച്ചു. 
 കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്‌ പദ്ധതിയിലൂടെ ഡമ്പിങ്‌ യാർഡിലെ മാലിന്യം വേർതിരിച്ച് ഉപയോഗ യോഗ്യമാക്കുന്നതിനായി എംസിഎഫ്, ആർആർഎഫ്, മാലിന്യ സംസ്‌കരണ യൂണിറ്റ്, സാനിറ്ററി വേസ്‌റ്റ്‌ മാനേജ്മെന്റ്‌ തുടങ്ങിയ പദ്ധതികൾക്കായി 4.6 കോടിരൂപയാണ്‌ വകയിരുത്തിയത്‌. ലൈഫ് പദ്ധതി പ്രകാരം പാർപ്പിട സമുച്ചയത്തിനായി നാലുകോടി രൂപയും നീക്കിവച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, തോടുകളുടെയും കുളങ്ങളുടെയും പുനരുജ്ജീവനം, ജലസംരക്ഷണ പദ്ധതികൾ,  സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്‌ക്ക്‌ 1,39,87,000 രൂപയും താലൂക്ക് ആശുപത്രിയുടെ ആധുനികവൽക്കരണം, അടിസ്ഥാന സൗകര്യവികസനം, ഡയാലിസിസ് യൂണിറ്റിലേക്ക്‌ മരുന്നുകൾ, ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക്‌ മരുന്നുകൾ ആയുർവേദ ആശുപത്രി കെട്ടിടത്തിനായി 50 ലക്ഷം ഉൾപ്പടെ ആകെ 2. 61 കോടിയും വകയിരുത്തി. കൂടാതെ ഹെൽത്ത് ഗ്രാന്റ്‌ ഉപയോഗിച്ച് മൂന്നു ഹെൽത്ത് വെൽനെസ്‌സെന്ററുകൾക്കും അവയുടെ നടത്തിപ്പിനുമായി 3.6 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കും. പട്ടികജാതി പട്ടികവർഗ വികസനത്തിനടക്കം 1 .76  കോടിയുടെ പദ്ധതികളും വിഭാവനം ചെയ്യുന്നു. 
കായംകുളത്തെ ഫ്ലവർ സിറ്റി ആക്കാൻ സിറ്റി ഓഫ് ബൊഗൈൻവില്ല പദ്ധതി നടപ്പാക്കും. സ്വകാര്യ ബസ്‌സ്‌റ്റാൻഡ്‌ നിർമാണത്തിന്‌ 50 ലക്ഷം രൂപയും നീക്കിവച്ചു. യോഗത്തിൽ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top